Colossians 1:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഇപ്പോള്‍ തന്‍റെ പുത്രന്‍റെ ശാരീരിക മരണത്താല്‍ ദൈവം നിങ്ങളെ തന്‍റെ മിത്രങ്ങളാക്കിത്തീര്‍ത്തിരിക്കുന്നു. നിങ്ങളെ പവിത്രരും, കളങ്കരഹിതരും, കുറ്റമറ്റവരുമായി ദൈവമുമ്പാകെ സമര്‍പ്പിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്തത്.
Malayalam (ERV) WBTC Bible
എന്നാലിപ്പോള്‍ ക്രിസ്തു നിങ്ങളെ വീണ്ടും ദൈവത്തിന്‍റെ സ്നേഹിതരാക്കിയിരിക്കുന്നു. അവന്‍ തന്‍റെ (ഭൌമിക) ശരീരത്തിലായിരുന്നപ്പോള്‍ തന്‍റെ മരണം വഴി അവന്‍ ഇതു ചെയ്തു. നിങ്ങളെ ദൈവമുന്പാകെ കൊണ്ടുവരുന്നതിനായാണ് ക്രിസ്തു ഇതു ചെയ്തത്. ദൈവം നിങ്ങളില്‍ കുറ്റകരമായ ഒന്നും കണ്ടെത്താതിരിക്കത്തക്കവണ്ണം വിശുദ്ധരും കുറ്റമറ്റവരുമായി ക്രിസ്തു നിങ്ങളെ ദൈവമുന്പാകെ കൊണ്ടുവരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.
Malayalam 1992 MBSI
ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളില്‍ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളില്‍ കുറവായുള്ളതു എന്റെ ജഡത്തില്‍ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിർത്തേണ്ടതിന് അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളെ അവന്‍റെ മുമ്പില്‍ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന് അവന്‍ ഇപ്പോള്‍ തന്‍റെ ജഡശരീരത്തില്‍ തന്‍റെ മരണത്താല്‍ നിരപ്പിച്ചു.
Malayalam Bible POC-ML 2013
എന്നാല്‍, ഇപ്പോള്‍ ക്രിസ്‌തു തന്‍െറ മരണംവഴി സ്വന്തം ഭൗതിക ശരീരത്തില്‍ നിങ്ങളെ അനുരഞ്‌ജിപ്പിച്ചിരിക്കുന്നു. അവിടുത്തെ മുമ്പില്‍ പരിശുദ്‌ധരും കുറ്റമറ്റവരും നിര്‍മലരുമായി നിങ്ങളെ സമര്‍പ്പിക്കുന്നതിനുവേണ്ടിയാണ് അവന്‍ ഇപ്രകാരംചെയ്‌തത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ നിങ്ങളെ വിശുദ്ധരും നിഷ്കളങ്കരും അനിന്ദ്യരുമായി തിരുസന്നിധിയിൽ നിർത്തേണ്ടതിന് അവിടന്ന് തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ ഇപ്പോൾ അനുരഞ്ജിപ്പിച്ചിരിക്കുന്നു.