Colossians 1:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ക്കുവേണ്ടി സഹിച്ച കഷ്ടതയില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്തുകൊണ്ടെന്നാല്‍ സഭയാകുന്ന തന്‍റെ ശരീരത്തിനുവേണ്ടി ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളില്‍ കുറവുള്ളതു പൂരിപ്പിക്കുകയാണല്ലോ ഞാന്‍ ചെയ്യുന്നത്.
Malayalam (ERV) WBTC Bible
നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ കഷ്ടങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നു. ക്രിസ്തുവിന്‍റെ ശരീരമായ സഭ വഴി ഇനിയും ക്രിസ്തു ഏറെ സഹിക്കും. സഹിക്കുന്നതിനുള്ള എന്‍റെ ഭാഗം ഞാന്‍ സ്വീകരിക്കുന്നു. ഈ കഷ്ടങ്ങള്‍ ഞാന്‍ എന്‍റെ ഈ ഭൌതികശരീരത്തില്‍ ഏല്‍ക്കും. അവന്‍റെ ശരീരമായ സഭയ്ക്കുവേണ്ടി ഞാന്‍ സഹിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു.
Malayalam 1992 MBSI
അതു പൂര്‍വ്വകാലങ്ങള്‍ക്കും തലമുറകള്‍ക്കും മറഞ്ഞുകിടന്ന മര്‍മ്മം എങ്കിലും ഇപ്പോള്‍ അവന്റെ വിശുദ്ധന്മാര്‍ക്കും വെളിപ്പെട്ടിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടി അനുഭവിക്കുന്ന കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ച് ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളത് എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന് വേണ്ടി പൂരിപ്പിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള കഷ്ടാനുഭവങ്ങളില്‍ സന്തോഷിച്ചു ക്രിസ്തുവിന്‍റെ കഷ്ടങ്ങളില്‍ കുറവായുള്ളത് എന്‍റെ ജഡത്തില്‍ സഭയായ അവന്‍റെ ശരീരത്തിനുവേണ്ടി പൂരിപ്പിക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്‍െറ ശരീരത്തെപ്രതി ക്രിസ്‌തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ്‌ എന്‍െറ ശരീരത്തില്‍ ഞാന്‍ നികത്തുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടതകളിൽ ഇപ്പോൾ ഞാൻ ആനന്ദിക്കുകയും ക്രിസ്തുവിന്റെ കഷ്ടതകളിൽ കുറവുള്ളത് സഭയാകുന്ന അവിടത്തെ ശരീരത്തിനുവേണ്ടി എന്റെ ശരീരത്തിൽ നികത്തുകയുംചെയ്യുന്നു.