Colossians 1:27 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വജനങ്ങള്‍ക്കുമായുള്ളതും മഹത്തും അമൂല്യവുമായ ഈ രഹസ്യം തന്‍റെ ജനത്തെ അറിയിക്കുക എന്നതാണ് ദൈവത്തിന്‍റെ പദ്ധതി. ക്രിസ്തു നിങ്ങളിലുണ്ട് എന്നതാണ് ആ രഹസ്യം. ദൈവത്തിന്‍റെ തേജസ്സില്‍ നിങ്ങളും പങ്കാളിയാണെന്നാണല്ലോ അതിന്‍റെ സാരം.
Malayalam (ERV) WBTC Bible
വിലപിടിച്ചതും മഹത്വപൂര്‍ണ്ണവുമായ ആ സത്യം അവരെ അറിയിക്കാന്‍ ദൈവം തീരുമാനിച്ചു. എല്ലാവര്‍ക്കുമുള്ളതാകുന്നു മഹത്തായ ആ സത്യം. നിങ്ങളിലുള്ള ക്രിസ്തു തന്നെയാണ് ആ സത്യം. മഹത്വത്തിനായുള്ള നമ്മുടെ ഏക പ്രതീക്ഷയാണ് അവന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.
Malayalam 1992 MBSI
അതിന്നായി ഞാന്‍ എന്നില്‍ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരോട് ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്ന് അറിയിക്കുവാൻ ദൈവത്തിന് ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളത് തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരോടു ജാതികളുടെ ഇടയില്‍ ഈ മര്‍മത്തിന്‍റെ മഹിമാധനം എന്തെന്ന് അറിയിപ്പാന്‍ ദൈവത്തിന് ഇഷ്ടമായി; ആ മര്‍മം മഹത്ത്വത്തിന്‍റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു എന്നുള്ളതുതന്നെ.
Malayalam Bible POC-ML 2013
ഈ രഹസ്യത്തിന്‍െറ മഹത്വം വിജാതീയരുടെയിടയില്‍ എത്ര ശ്രഷ്‌ഠമാണെന്ന് വിശുദ്‌ധര്‍ക്കു വ്യക്‌തമാക്കിക്കൊടുക്കാന്‍ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്‌തു നിങ്ങളിലുണ്ട് എന്നതുതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മഹത്ത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ വസിക്കുന്നു എന്നതാണ് ആ രഹസ്യം. ഈ ദൈവികരഹസ്യത്തിന്റെ മഹിമാധനം യെഹൂദേതരർക്കും വെളിപ്പെടുത്താൻ ദൈവത്തിന് തിരുഹിതമായി.