Colossians 1:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതു സാധിക്കുന്നതിന്, ക്രിസ്തു എനിക്കു നല്‌കിക്കൊണ്ടിരിക്കുന്നതും എന്നില്‍ അതിശക്തമായി വ്യാപരിക്കുന്നതുമായ ചൈതന്യത്താല്‍ ഞാന്‍ അധ്വാനിക്കുകയും പോരാടുകയും ചെയ്യുന്നു.
Malayalam (ERV) WBTC Bible
ഇതു ചെയ്യുവാനായി ക്രിസ്തു എനിക്കു തന്ന മഹാബലത്താല്‍ ഞാന്‍ കഠിനാദ്ധ്വാനം ചെയ്യുകയും മല്ലിടുകയും ചെയ്യുന്നു. ആ ശക്തി എന്‍റെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിച്ച് തന്റെ കർത്തവ്യം എന്നിലൂടെ നിവർത്തിയ്ക്കുന്ന അവന്റെ ശക്തിയ്ക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അദ്ധ്വാനിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനായി ഞാന്‍ എന്നില്‍ ബലത്തോടെ വ്യാപരിക്കുന്ന അവന്‍റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അധ്വാനിക്കുന്നു.
Malayalam Bible POC-ML 2013
ഈ ലക്‌ഷ്യം പ്രാപിക്കുന്നതിനു വേണ്ടിയത്ര, അവന്‍ എന്നില്‍ ശക്‌തിയായി ഉണര്‍ത്തുന്ന ശക്‌തികൊണ്ടു ഞാന്‍ കഠിനമായി അധ്വാനിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന ക്രിസ്തുവിന്റെ ശക്തിക്കനുസരിച്ചു പോരാടിക്കൊണ്ട് ഈ ലക്ഷ്യത്തിനുവേണ്ടി ഞാൻ അധ്വാനിക്കുന്നു.