Colossians 1:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവകൃപയെക്കുറിച്ച് നിങ്ങള്‍ ആദ്യമായി കേള്‍ക്കുകയും അത് യഥാര്‍ഥത്തില്‍ മനസ്സിലാക്കുകയും ചെയ്ത നാള്‍മുതല്‍ നിങ്ങളുടെയിടയില്‍ സുവിശേഷം എങ്ങനെ വര്‍ത്തിക്കുന്നുവോ, അപ്രകാരംതന്നെ അത് ലോകമെങ്ങും അനുഗ്രഹങ്ങള്‍ നല്‌കിക്കൊണ്ടു പ്രചരിക്കുന്നു.
Malayalam (ERV) WBTC Bible
അതു നിങ്ങളോടു പറഞ്ഞിരുന്നു. ലോകത്തിലെല്ലായിടത്തും സുവിശേഷം വളര്‍ച്ചയും അനുഗ്രഹങ്ങളും കൊണ്ടുവരുന്നു. സുവിശേഷത്തെക്കുറിച്ചു കേള്‍ക്കുകയും ദൈവത്തിന്‍റെ കൃപയെക്കുറിച്ചു മനസ്സിലാക്കുകയും ചെയ്തതുമുതല്‍ ഇതു തന്നെ നിങ്ങള്‍ക്കും സംഭവിച്ചിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു.
Malayalam 1992 MBSI
ആ സുവിശേഷം സര്‍വലോകത്തിലും എന്നപോലെ നിങ്ങുടെ അടുക്കലും എത്തി; നിങ്ങള്‍ ദൈവകൃപയെ യഥാര്‍ത്ഥമായി കേട്ടറിഞ്ഞ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എന്നപോലെ സര്‍വ്വലോകത്തിലും ഫലം കായിച്ചും വര്‍ദ്ധിച്ചും വരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ സുവിശേഷം സര്‍വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങള്‍ ദൈവകൃപയെ യഥാര്‍ഥമായി കേട്ടറിഞ്ഞ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എന്നപോലെ സര്‍വലോകത്തിലും ഫലം കായിച്ചും വര്‍ധിച്ചും വരുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ സുവിശേഷം ശ്രവിക്കുകയും സത്യത്തില്‍ ദൈവത്തിന്‍െറ കൃപ പൂര്‍ണമായി മനസ്‌സിലാക്കുകയുംചെയ്‌തനാള്‍മുതല്‍ ലോകത്തില്‍ എല്ലായിടത്തുമെന്നപോലെ നിങ്ങളുടെയിടയിലും അതു വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ സുവിശേഷം ലോകത്തിൽ എല്ലായിടത്തും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ അതു കേൾക്കുകയും ദൈവകൃപയെ യഥാർഥമായി മനസ്സിലാക്കുകയുംചെയ്ത ദിവസംമുതൽ നിങ്ങളുടെ ഇടയിലും അത് ഫലം പുറപ്പെടുവിച്ചും വളർന്നും കൊണ്ടിരിക്കുന്നു.