Colossians 1:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇക്കാരണത്താല്‍, നിങ്ങളെപ്പറ്റി കേട്ടപ്പോള്‍മുതല്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ഥിക്കുന്നു. ദൈവഹിതത്തെക്കുറിച്ചുള്ള അറിവുകൊണ്ടും, അവിടുത്തെ ആത്മാവു നല്‌കുന്ന സകല വിവേകവും ബുദ്ധിയുംകൊണ്ടും നിങ്ങളെ നിറയ്‍ക്കണമെന്നത്രേ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്.
Malayalam (ERV) WBTC Bible
ഈ കാര്യങ്ങള്‍ കേട്ട ദിവസം മുതല്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു തുടര്‍ന്നു. ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ വ്യക്തമായും അറിയുന്നതിന്; നിങ്ങളുടെ അറിവോടൊപ്പം നിങ്ങള്‍ക്ക് ആത്മീയകാര്യങ്ങളില്‍ വലിയ ജ്ഞാനവും മനസ്സിലാക്കാനുള്ള കഴിവും ഉണ്ടാകുന്നതിന്;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു.
Malayalam 1992 MBSI
നിങ്ങള്‍ പൂര്‍ണ്ണപ്രസാദത്തിന്നായി കര്‍ത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സല്‍പ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ വളരേണമെന്നും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ഈ സ്നേഹം നിമിത്തം ഞങ്ങൾ നിങ്ങളെക്കുറിച്ച് കേട്ട നാൾ മുതൽ നിങ്ങൾ ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ട് നിറഞ്ഞുവരേണം എന്ന് നിരന്തരമായി പ്രാർത്ഥിക്കുന്നതും കൂടാതെ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു ഞങ്ങള്‍ അതു കേട്ട നാള്‍മുതല്‍ നിങ്ങള്‍ക്കുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കുന്നു.
Malayalam Bible POC-ML 2013
തന്‍മൂലം, അതെക്കുറിച്ചു കേട്ടനാള്‍മുതല്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതില്‍നിന്നു ഞങ്ങള്‍ വിരമിച്ചിട്ടില്ല. നിങ്ങള്‍ പൂര്‍ണമായ ജ്‌ഞാനവും ആത്‌മീയ അറിവും വഴിദൈവഹിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്‌ചകൊണ്ടു നിറയാന്‍വേണ്ടിയാണു ഞങ്ങള്‍ പ്രാര്‍ ഥിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അക്കാരണത്താൽത്തന്നെ, ഞങ്ങൾ അതുകേട്ട ദിവസംമുതൽ നിങ്ങൾക്കുവേണ്ടി ആരംഭിച്ച പ്രാർഥനകൾ മുടക്കിയിട്ടില്ല. നിങ്ങൾ എല്ലാ വിവേകത്തോടും ആത്മികജ്ഞാനത്തോടുംകൂടി ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറഞ്ഞവരാകണമെന്നും