Colossians 2:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവിനോടുള്ള ഐക്യത്താല്‍ നിങ്ങള്‍ യഥാര്‍ഥ പരിച്ഛേദനത്തിനു വിധേയരായിരിക്കുന്നു. എന്നാല്‍ മനുഷ്യര്‍ ചെയ്യുന്ന പരിച്ഛേദനം അല്ല അത്; പിന്നെയോ ക്രിസ്തുവിന്‍റെ പരിച്ഛേദനമാകുന്നു. അത് പാപകരമായ ശരീരത്തിന്‍റെ ദുര്‍വാസനകളെ നിര്‍മാര്‍ജനം ചെയ്യുന്നു.
Malayalam (ERV) WBTC Bible
ക്രിസ്തുവില്‍ നിങ്ങള്‍ക്കൊരു വ്യത്യസ്തമായ പരിച്ഛേദനയായിരുന്നു ഉള്ളത്. ആ പരിച്ഛേദന ഒരുവന്‍റേയും കൈയാല്‍ നടത്തുന്നതല്ല. നിങ്ങളുടെ പാപം നിറഞ്ഞ സ്വയത്തില്‍ നിന്നും നിങ്ങളെ സ്വതന്ത്രരാക്കി എന്നതാണ് ഞാനുദ്ദേശിക്കുന്നത്. അതാണു ക്രിസ്തു നല്‍കുന്ന പരിച്ഛേദന.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.
Malayalam 1992 MBSI
അവനില്‍ നിങ്ങള്‍ക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാല്‍ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാല്‍ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തുവിന്റെ പരിച്ഛേദനയാൽ നിങ്ങൾക്കും ജഡശരീരം ഉരിഞ്ഞുകളയുന്നതായ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അ വനില്‍ നിങ്ങള്‍ക്കു ക്രിസ്തുവിന്‍റെ പരിച്ഛേദനയാല്‍ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാല്‍ തന്നെ കൈ കൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.
Malayalam Bible POC-ML 2013
അവനില്‍ നിങ്ങളും പരിച്‌ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വഹിക്കപ്പെടുന്ന പരിച്‌ഛേദനമല്ല, ശരീരത്തിന്‍െറ അധമവാസനകളെ നിര്‍മാര്‍ജനംചെയ്യുന്നക്രിസ്‌തുവിന്‍െറ പരിച്‌ഛേദനം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ നിങ്ങളുടെ ജന്മനാലുള്ള പാപസ്വഭാവത്തെ നീക്കംചെയ്യുന്ന ഒരു ആത്മികപരിച്ഛേദനം നിങ്ങൾക്കു ലഭിച്ചിരിക്കുന്നു. ഇത് ഒരു ശാരീരികപ്രക്രിയ അല്ല.