Colossians 2:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാപങ്ങള്‍കൊണ്ടും ദൈവകല്പന അനുസരിക്കാത്തതുകൊണ്ടും നിങ്ങള്‍ ഒരിക്കല്‍ ആത്മീയമായി മരിച്ചവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവം നിങ്ങളെ ക്രിസ്തുവിനോടുകൂടി ജീവിപ്പിച്ചിരിക്കുന്നു. നമ്മുടെ സകല പാപങ്ങളും ദൈവം ക്ഷമിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
നിങ്ങളുടെ പാപം കൊണ്ടും നിങ്ങളുടെ പാപം നിറഞ്ഞ സ്വയത്തിന്‍റെ ശക്തിയില്‍ നിന്നും മോചിതരാകാതിരുന്നതു കൊണ്ടും നിങ്ങള്‍ മരിച്ചു. എന്നാല്‍ ദൈവം ക്രിസ്തുവിനോടൊപ്പം നിങ്ങളേയും ജീവിപ്പിച്ചു. ദൈവം നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു;
Malayalam 1992 MBSI
അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചര്‍മ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്‍, അവനോടുകൂടെ ജീവിപ്പിച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിക്രമങ്ങളാലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമം നിമിത്തവും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ അവനോടുകൂടെ ജീവിപ്പിക്കയും; അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിക്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്‍റെ അഗ്രചര്‍മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്‍, അവനോടുകൂടെ ജീവിപ്പിച്ചു;
Malayalam Bible POC-ML 2013
നിങ്ങള്‍ പാപങ്ങള്‍നിമിത്തം മൃത രും ദുര്‍വാസനകളുടെ പരിച്‌ഛേദനം നിര്‍വഹിക്കാത്തവരുമായിരുന്നു. ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്‌ഷമിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിക്രമങ്ങളിലും പരിച്ഛേദനം ഏൽക്കാത്ത പാപപ്രകൃതിയിലും മരിച്ചവരായിരുന്ന നിങ്ങളെ ദൈവം ക്രിസ്തുവിനോടുകൂടെ ജീവനുള്ളവരാക്കി. അതിക്രമങ്ങളെല്ലാം നമ്മോടു ക്ഷമിച്ചു;