Colossians 2:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ശിരസ്സാകുന്ന ക്രിസ്തുവിനോട് ഗാഢബന്ധം പുലര്‍ത്താത്തവരാണ്. ക്രിസ്തുവിന്‍റെ നിയന്ത്രണത്തില്‍ ശരീരം മുഴുവനും പരിപുഷ്ടമാക്കപ്പെടുകയും, സന്ധിബന്ധങ്ങളും സിരകളുംകൊണ്ട് കൂട്ടിയിണക്കപ്പെടുകയും ദൈവം ആഗ്രഹിക്കുന്ന പ്രകാരം വളരുകയും ചെയ്യുന്നു.
Malayalam (ERV) WBTC Bible
അവര്‍ അവരെത്തന്നെ തലയായ ക്രിസ്തുവിനു കീഴ്പ്പെടുത്തുന്നില്ല. ശരീരം മുഴുവനും ക്രിസ്തുവിനെ ആശ്രയിച്ചിരിക്കുന്നു. ക്രിസ്തു മൂലം ശരീരത്തിലെ എല്ലാ ഭാഗങ്ങളും പരസ്പരം കരുതുകയും അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തെ ബലപ്പെടുത്തുകയും അതിനെ ഒന്നായി നിലനിര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ ശരീരം വളരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ച പ്രാപിക്കുന്നു.
Malayalam 1992 MBSI
തലയായവനില്‍ നിന്നല്ലോ ശരീരം മുഴുവന്‍ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളര്‍ച്ചപ്രാപിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തുവാകുന്ന തലയെ മുറുകെ പിടിക്കാതിരിക്കുന്ന ഒരുവനും നിങ്ങളെ കവർന്നു കളയരുത്, തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധിഞരമ്പുകളെ പോഷിപ്പിച്ച് ഒന്നായിച്ചേർത്ത് ദൈവവർദ്ധയ്ക്കനുസാരമായി വളർച്ച പ്രാപിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തലയായവനില്‍നിന്നല്ലോ ശരീരം മുഴുവന്‍ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളര്‍ച്ച പ്രാപിക്കുന്നു.
Malayalam Bible POC-ML 2013
അവര്‍ ശിരസ്‌സിനോടു ഗാഢബന്‌ധം പുലര്‍ത്തുന്നില്ല. ശരീരം മുഴുവന്‍ സന്‌ധിബന്‌ധങ്ങളാലും സിരകളാലും പരിപുഷ്‌ടമാക്കപ്പെട്ടും കൂട്ടിയിണക്കപ്പെട്ടും ദൈവഹിതാനുസരണം പൂര്‍ണവളര്‍ ച്ചപ്രാപിക്കുന്നത് ഈ ശിര സ്‌സില്‍ നിന്നാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശിരസ്സായ ക്രിസ്തുവിൽനിന്നാണല്ലോ ശരീരംമുഴുവനും സന്ധിബന്ധങ്ങളാലും നാഡീഞരമ്പുകളാലും ഏകീഭവിച്ചും പോഷണം സ്വീകരിച്ചും ദൈവത്തിൽനിന്നുള്ള വളർച്ച പ്രാപിക്കുന്നത്.