Colossians 2:23 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വേച്ഛാരാധനയും കപടവിനയവും കര്‍ക്കശമായ ശാരീരിക വ്രതാനുഷ്ഠാനവും സംബന്ധിച്ച വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള അനുശാസനങ്ങളാണിവയൊക്കെ എന്നു തോന്നിയേക്കാം. എന്നാല്‍ ഇന്ദ്രിയനിഗ്രഹത്തിനു പര്യാപ്തമായ മൂല്യം ഇവയ്‍ക്കില്ല.
Malayalam (ERV) WBTC Bible
ഈ ചട്ടങ്ങള്‍ വിവേകപൂര്‍ണ്ണമെന്നു തോന്നാം. പക്ഷെ മനുഷ്യ നിര്‍മ്മിതങ്ങളായ മതങ്ങളുടെ ഭാഗമാണവ. ആ മതങ്ങള്‍ ആളുകളെ വിനീതര്‍ എന്നു നടിപ്പിക്കുന്നതിന് തങ്ങളുടെ ശരീരങ്ങളെ ശിക്ഷിക്കുന്നതിനും കൂട്ടു നില്‍ക്കുന്നു. എന്നാല്‍ ഈ ചട്ടങ്ങള്‍ അവരുടെ പാപം നിറഞ്ഞ സ്വയം ആവശ്യപ്പെടുന്ന ദുഷ്ടകാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ സഹായിക്കുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.
Malayalam 1992 MBSI
അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവര്‍ക്കും ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതൊക്കെയും സ്വന്ത ഇഷ്ടത്തിനൊത്ത ആരാധനയിലും താഴ്മയിലും ശരീരത്തെ തൃജിക്കുന്നതിലും രസിക്കുന്നവർക്കുള്ളതാണ്; എന്നാൽ ജഡാഭിലാഷം നിയന്ത്രിക്കുന്നതിന് പര്യാപ്തമല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതൊക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവര്‍ക്കു ജ്ഞാനത്തിന്‍റെ പേരു മാത്രമുള്ളത്; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.
Malayalam Bible POC-ML 2013
തീവ്രമായ ഭക്‌തിയും ആത്‌മനിന്‌ദയും ആത്‌മപീഡനവും പ്രാത്സാഹിപ്പിക്കുന്നതിനാല്‍, വിജ്‌ഞാനത്തിന്‍െറ പ്രതീതി ഇവയില്‍ അനുഭവപ്പെടും. എന്നാല്‍, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇവയ്‌ക്കുയാതൊരു മൂല്യവുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്വനിർമിതങ്ങളായ ആചാരങ്ങളും കപടവിനയം, ശരീരപീഡനം എന്നിവയും പ്രത്യക്ഷത്തിൽ മഹാജ്ഞാനമായി തോന്നിയേക്കാം. എന്നാൽ, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്നതിന് ഇവയൊന്നും പര്യാപ്തമല്ല.