Colossians 3:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇപ്പോള്‍ പുതിയ പ്രകൃതി നിങ്ങള്‍ ധരിച്ചിരിക്കുന്നു. സ്രഷ്ടാവായ ദൈവത്തെ പൂര്‍ണമായി നിങ്ങള്‍ അറിയുന്നതിനുവേണ്ടി ആ പ്രകൃതിയെ തന്‍റെ പ്രതിച്ഛായയില്‍ അവിടുന്ന് അനുസ്യൂതം നവീകരിച്ചുകൊണ്ടിരിക്കുന്നു.
Malayalam (ERV) WBTC Bible
പുതുജീവിതം നിങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആ പുതുജീവനില്‍ നിങ്ങളെ പുതിയവരാക്കി, നിങ്ങളെ സൃഷ്ടിച്ചവനെപ്പോലെ നിങ്ങള്‍ ആയിക്കൊണ്ടിരിക്കുകയാണ്. ആ പുതുജീവിതം ദൈവത്തിന്‍റെ യഥാര്‍ത്ഥമായ വിജ്ഞാനം നിങ്ങള്‍ക്കു കൊണ്ടുവരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.
Malayalam 1992 MBSI
തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്നെ സൃഷ്ടിച്ചവന്റെ സ്വരൂപപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്നെ സൃഷ്ടിച്ചവന്‍റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
സമ്പൂര്‍ണജ്‌ഞാനം കൊണ്ടുസ്രഷ്‌ടാവിന്‍െറ പ്രതിച്‌ഛായയ്‌ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്.