Colossians 3:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാസന്മാരേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ലൗകികയജമാനന്മാരെ അനുസരിക്കുക; അവരുടെ പ്രീതി കിട്ടുന്നതിനുവേണ്ടി, അവരുടെ കണ്‍മുമ്പില്‍ മാത്രമല്ല അനുസരിക്കേണ്ടത്. കര്‍ത്താവിനോടുള്ള ഭയഭക്തിമൂലം ആത്മാര്‍ഥമായി അനുസരിക്കുക.
Malayalam (ERV) WBTC Bible
വേലക്കാര്‍ തങ്ങളുടെ യജമാനന്മാരെ എല്ലാക്കാര്യങ്ങളിലും അനുസരിക്കണം. യജമാനന്മാര്‍ നിങ്ങളുടെ അടുത്ത് ഇല്ലാത്ത സമയവും അനുസരിക്കുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ മനുഷ്യരെ പ്രീതിപ്പെടുത്താനല്ല ശ്രമിക്കുന്നത്. പിന്നെയോ കര്‍ത്താവിനെയാണ്. അതിനാല്‍ സത്യസന്ധതയോടുകൂടെ അനുസരിക്കുക. കാരണം നിങ്ങള്‍ കര്‍ത്താവിനെ ബഹുമാനിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു.
Malayalam 1992 MBSI
ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിന്‍; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിക്കുവിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ട് ഹൃദയത്തിന്റെ ആത്മാർത്ഥതയോടെ അത്രേ അനുസരിക്കേണ്ടത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിന്‍; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടത്.
Malayalam Bible POC-ML 2013
ദാസന്‍മാരേ, നിങ്ങളുടെ ലൗകികയജ മാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട് ആത്‌മാര്‍ഥതയോടെ ചെയ്യുന്നതാകണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാസന്മാരേ, ഭൂമിയിലുള്ള നിങ്ങളുടെ യജമാനന്മാരെ എല്ലാക്കാര്യത്തിലും അനുസരിക്കുക: മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി, അവർ നിങ്ങളുടെ മുന്നിലുള്ളപ്പോൾമാത്രം വേലചെയ്യുന്നവരായിട്ടല്ല, എല്ലാ സമയത്തും ആത്മാർഥതയോടും ദൈവഭയത്തോടുംകൂടി അവരെ അനുസരിക്കുക.