Colossians 3:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്തെന്നാല്‍ ക്രിസ്തു എന്ന യജമാനനെയാണ് നിങ്ങള്‍ യഥാര്‍ഥത്തില്‍ സേവിക്കുന്നത്. തെറ്റു ചെയ്യുന്നവന് അര്‍ഹിക്കുന്ന ശിക്ഷ കിട്ടും; ഒരേ അളവുകോല്‍കൊണ്ടാണ് ദൈവം എല്ലാവരെയും അളക്കുന്നത്.
Malayalam (ERV) WBTC Bible
തെറ്റു ചെയ്താല്‍ ആ തെറ്റിനെപ്രതി ശിക്ഷിക്കപ്പെടുമെന്ന് ഓര്‍ക്കുവിന്‍. ദൈവം എല്ലാവരോടും ഒരുപോലെ പെരുമാറുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.
Malayalam 1992 MBSI
അന്യായം ചെയ്യുന്നവന്‍ താന്‍ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന് ഒത്തത് പ്രാപിക്കും; യാതൊരു മുഖപക്ഷവും ഇല്ലല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്യായം ചെയ്യുന്നവന്‍ താന്‍ ചെയ്ത അന്യായത്തിന് ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.
Malayalam Bible POC-ML 2013
തെറ്റുചെയ്യുന്നവനു ശിക്‌ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുപോലെതന്നെ തെറ്റു ചെയ്തവന്, താൻ ചെയ്ത തെറ്റിനു തക്ക ശിക്ഷയും കിട്ടും; ദൈവത്തിനു പക്ഷഭേദം ഇല്ലല്ലോ.