Colossians 3:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഇന്ന് കോപം, അമര്‍ഷം, ദോഷം എന്നിവയെല്ലാം നിങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. അധിക്ഷേപവാക്കുകളോ, അശ്ലീലഭാഷണമോ നിങ്ങളുടെ അധരങ്ങളില്‍നിന്നു പുറപ്പെടരുത്.
Malayalam (ERV) WBTC Bible
എന്നാല്‍ ഈ കാര്യങ്ങള്‍ ഇനി നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കണം. കോപം, ഉഗ്രമായ അമര്‍ഷം, വിദ്വേഷം, അന്യരെ വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ മുറിപ്പെടുത്തുന്നത്, ആഭാസകരമായ ഭാഷാപ്രയോഗം തുടങ്ങിയവയൊക്കെയാണ് ഇത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.
Malayalam 1992 MBSI
ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈര്‍ഷ്യ, വായില്‍നിന്നു വരുന്ന ദൂഷണം, ദുര്‍ഭാഷണം ഇവ ഒക്കെയും വിട്ടുകളവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ദുരുദ്ദേശങ്ങൾ, അപമാനങ്ങൾ, വായിൽനിന്ന് വരുന്ന ലജ്ജാകരവും, അശ്ലീലവുമായ ദുർഭാഷണങ്ങൾ; ഇവയൊക്കെയും വിട്ടുകളയുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈര്‍ഷ്യ, വായില്‍നിന്നു വരുന്നദൂഷണം, ദുര്‍ഭാഷണം ഇവയൊക്കെയും വിട്ടുകളവിന്‍.
Malayalam Bible POC-ML 2013
ഇപ്പോള്‍ അവയെല്ലാം ദൂരെയെറിയുവിന്‍. അമര്‍ഷം, ക്രോധം, ദുഷ്‌ടത, ദൈവദൂഷണം, അശുദ്‌ധഭാഷണം തുടങ്ങിയവ വര്‍ജിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ കോപം, ക്രോധം, വിദ്വേഷം, ദൂഷണം, നിങ്ങളുടെ വായിൽനിന്ന് പുറപ്പെടുന്ന അശ്ലീലഭാഷണം ഇവയൊക്കെയും ഇപ്പോൾ ഉപേക്ഷിക്കുക.