Colossians 4:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ കൂടെ തടവില്‍ കിടക്കുന്ന അരിസ്തര്‍ഹൊസും ബര്‍നബാസിന്‍റെ പിതൃവ്യപുത്രനായ മര്‍ക്കോസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. മര്‍ക്കോസ് നിങ്ങളുടെ അടുക്കല്‍ വരികയാണെങ്കില്‍ അയാളെ നിങ്ങള്‍ സ്വീകരിക്കണമെന്നു നേരത്തെ നിര്‍ദേശിച്ചിട്ടുണ്ടല്ലോ.
Malayalam (ERV) WBTC Bible
എന്നോടൊപ്പമുള്ള തടവുകാരനായ അരിസ്തര്‍ഹോസും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. മര്‍ക്കൊസിന്‍റെ മച്ചുനനായ ബര്‍ന്നബാസും നിങ്ങളെ വന്ദനം ചെയ്യുന്നു. (മര്‍ക്കൊസിന് എന്തു ചെയ്തുകൊടുക്കണമെന്ന് ഞാന്‍ നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുണ്ട്. അവന്‍ വരികയാണെങ്കില്‍ അവനെ സ്വീകരിക്കുക.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ സഹബദ്ധനായ അരിസ്തർഹൊസും ബർന്നബാസിന്റെ മച്ചുനനായ മർക്കൊസും — അവനെക്കുറിച്ചു നിങ്ങൾക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ —
Malayalam 1992 MBSI
എന്റെ സഹബദ്ധനായ അരിസ്തര്‍ഹൊസും ബര്‍ന്നബാസിന്റെ മച്ചുനനായ മര്‍ക്കൊസും — അവനെക്കുറിച്ചു നിങ്ങള്‍ക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവന്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അവനെ കൈക്കൊള്‍വിന്‍ —
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ സഹതടവുകാരനായ അരിസ്തർഹൊസും ബർന്നബാസിന്റെ ബന്ധുവായ മർക്കൊസും — അവനെക്കുറിച്ച് നിങ്ങൾക്ക് കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ —
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ സഹബദ്ധനായ അരിസ്തര്‍ഹൊസും ബര്‍ന്നബാസിന്‍റെ മച്ചുനനായ മര്‍ക്കൊസും- അവനെക്കുറിച്ചു നിങ്ങള്‍ക്കു കല്പന കിട്ടിയിട്ടുണ്ടല്ലോ; അവന്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അവനെ കൈക്കൊള്‍വിന്‍-
Malayalam Bible POC-ML 2013
എന്‍െറ കൂട്ടുതടവുകാരനായ അരിസ്‌ താര്‍ക്കൂസ്‌ നിങ്ങളെ അഭിവാദനംചെയ്യുന്നു, അപ്രകാരം തന്നെ ബാര്‍ണബാസിന്‍െറ പിതൃവ്യപുത്രനായ മര്‍ക്കോസും. അവനെക്കുറിച്ചു നിങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടല്ലോ. അവന്‍ വരുകയാണെങ്കില്‍ നിങ്ങള്‍ അവനെ സ്വാഗതം ചെയ്യണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ സഹതടവുകാരനായ അരിസ്തർഹൊസും ബർന്നബാസിന്റെ ബന്ധുവായ മർക്കോസും നിങ്ങളെ അഭിവാദനംചെയ്യുന്നു. മർക്കോസിനെപ്പറ്റി നിങ്ങൾക്കു നിർദേശം ലഭിച്ചിട്ടുണ്ടല്ലോ. നിങ്ങളുടെ അടുക്കൽ വന്നാൽ അദ്ദേഹത്തെ സ്വാഗതംചെയ്യുക.