Colossians 4:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യുസ്തൊസ് എന്നു വിളിക്കുന്ന യേശുവും നിങ്ങള്‍ക്കു വന്ദനം പറയുന്നു. എന്നോടുകൂടി ദൈവരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരില്‍ ഈ മൂന്നുപേര്‍ മാത്രമാണ്, വിശ്വാസം സ്വീകരിച്ചിട്ടുള്ള യെഹൂദന്മാര്‍. അവര്‍ എനിക്കു വലിയ സഹായമായിത്തീര്‍ന്നു.
Malayalam (ERV) WBTC Bible
യേശു എന്ന പേരിലും വിളിക്കുന്ന യുസ്തൊസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. ഇവരാണ് ദൈവരാജ്യത്തിനായി എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന യെഹൂദര്‍. അവര്‍ എനിക്കൊരു ആശ്വാസമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീർന്നു.
Malayalam 1992 MBSI
യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരില്‍ ഇവര്‍ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യുസ്തൊസ് എന്ന് പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിന് കൂട്ടുവേലക്കാരായിട്ട് എനിക്ക് ആശ്വാസമായിത്തീർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരില്‍ ഇവര്‍ മാത്രം ദൈവരാജ്യത്തിനു കൂട്ടുവേലക്കാരായിട്ട് എനിക്ക് ആശ്വാസമായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
യൂസ്‌തോസ്‌ എന്നു വിളിക്കപ്പെടുന്ന യേസൂസും നിങ്ങള്‍ക്കു വന്‌ദനം പറയുന്നു. ദൈവരാജ്യത്തിനുവേണ്ടി അധ്വാനിക്കുന്ന എന്‍െറ സ ഹപ്രവര്‍ത്തകരില്‍ പരിച്‌ഛേദനം സ്വീകരിച്ചവര്‍ ഈ മൂന്നു പേര്‍ മാത്രമാണ്‌. ഇവര്‍ എനിക്കു വലിയ ആശ്വാസമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യുസ്തൊസ് എന്നു വിളിപ്പേരുള്ള യേശുവും നിങ്ങളെ വന്ദനംചെയ്യുന്നു. ദൈവരാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന എന്റെ സഹപ്രവർത്തകരിൽ ഇവർമാത്രമാണ് യെഹൂദന്മാർ. ഇവർ എനിക്ക് ആശ്വാസമായിത്തീർന്നിരിക്കുന്നു.