Colossians 4:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമ്മുടെ പ്രിയ സഹോദരനും കര്‍ത്താവിന്‍റെ വേലയില്‍ വിശ്വസ്തനും സഹഭൃത്യനുമായ തിഹിക്കൊസ് എന്നെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങളോടു പറയും.
Malayalam (ERV) WBTC Bible
ക്രിസ്തുവില്‍ എന്‍റെ പ്രിയ സഹോദരനാണ് തിഹിക്കൊസ്. അവന്‍ കര്‍ത്താവില്‍ എന്‍റെ വിശ്വസ്ത ശുശ്രൂഷകനും ദാസനുമാണ്. എനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം അവന്‍ നിങ്ങളോടു പറയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ അവസ്ഥ ഒക്കെയും കർത്താവിൽ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോടു അറിയിക്കും.
Malayalam 1992 MBSI
എന്റെ അവസ്ഥ ഒക്കെയും കര്‍ത്താവില്‍ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോടു അറിയിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ അവസ്ഥ ഒക്കെയും കർത്താവിൽ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോട് അറിയിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ അവസ്ഥയൊക്കെയും കര്‍ത്താവില്‍ പ്രിയസഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോട് അറിയിക്കും.
Malayalam Bible POC-ML 2013
എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തിക്കിക്കോസ്‌ നിങ്ങളെ അറിയിക്കും. അവന്‍ എന്‍െറ വത്‌സലസഹോദരനും കര്‍ത്താവില്‍ വിശ്വസ്‌തശുശ്രൂഷകനും സഹസേവ കനുമത്ര.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രിയസഹോദരനും കർത്താവിന്റെ വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് എന്റെ വാർത്തയെല്ലാം നിങ്ങളെ അറിയിക്കും.