Colossians 4:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളുടെ വിവരങ്ങള്‍ അറിയിച്ച് നിങ്ങളെ സമാശ്വസിപ്പിക്കുന്നതിനുവേണ്ടിയത്രേ അയാളെ ഞാന്‍ അയയ്‍ക്കുന്നത്.
Malayalam (ERV) WBTC Bible
അതുകൊണ്ടാണു ഞാന്‍ അവനെ അയയ്ക്കുന്നത്. ഞാന്‍ എങ്ങനെയാണെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ ഞാന്‍ അവനെ അയയ്ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി
Malayalam 1992 MBSI
നിങ്ങള്‍ ഞങ്ങളുടെ അവസ്ഥ അറിവാനും അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിയുവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ പ്രോത്സാഹിപ്പിക്കുവാനുമായി
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ഞങ്ങളുടെ അവസ്ഥ അറിവാനും അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ
Malayalam Bible POC-ML 2013
അതിനു വേണ്ടിത്തന്നെയാണ്‌ അവനെ നിങ്ങളുടെ അടുത്തേക്കു ഞാന്‍ അയച്ചത്‌ - അതായത്‌; ഞങ്ങളെപ്പറ്റിയുള്ള കാര്യങ്ങള്‍ നിങ്ങളെ അറിയിക്കുന്നതിനും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ ആശ്വാസം പക രുന്നതിനുംവേണ്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ എങ്ങനെയിരിക്കുന്നു എന്നവിവരം നിങ്ങളെ അറിയിച്ച് നിങ്ങൾക്ക് ആശ്വാസം പകരേണ്ടതിനാണ് ഞാൻ അയാളെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്.