Daniel 1:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും അയാള്‍ ദാനിയേലിനോടു പറഞ്ഞു: “എന്‍റെ യജമാനനായ രാജാവിനെ ഞാന്‍ ഭയപ്പെടുന്നു. നിങ്ങള്‍ എന്തു ഭക്ഷിക്കണമെന്നും എന്തു പാനം ചെയ്യണമെന്നും രാജാവ് നിശ്ചയിച്ചിട്ടുണ്ട്. സമപ്രായക്കാരായ മറ്റുള്ളവരെക്കാള്‍ നിങ്ങള്‍ ക്ഷീണിതരായി രാജാവ് കണ്ടാല്‍ എന്‍റെ ജീവന്‍ അപകടത്തിലാകും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഷണ്ഡാധിപൻ ദാനീയേലിനോടു: നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാൽ മെലിഞ്ഞുകാണുന്നതു എന്തിന്നു? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തലെക്കു അപകടം വരുത്തും എന്നു പറഞ്ഞു.
Malayalam 1992 MBSI
ഷണ്ഡാധിപന്‍ ദാനീയേലിനോടുനിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാന്‍ ഭയപ്പെടുന്നു; അവന്‍ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാല്‍ മെലിഞ്ഞുകാണുന്നതു എന്തിന്നു? അങ്ങനെയായാല്‍ നിങ്ങള്‍ രാജസന്നിധിയില്‍ എന്റെ തലെക്കു അപകടം വരുത്തും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഷണ്ഡാധിപൻ ദാനീയേലിനോട്: “നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടെ മുഖത്തേക്കാൾ മെലിഞ്ഞുകാണുന്നത് എന്തിന്? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തല അപകടത്തിലാക്കും” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്‍റെ യജമാനനായ രാജാവിനെ ഞാന്‍ ഭയപ്പെടുന്നു; അവന്‍ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോട് ഒത്തുനോക്കിയാൽ മെലിഞ്ഞു കാണുന്നത് എന്തിന്? അങ്ങനെയായാൽ നിങ്ങള്‍ രാജസന്നിധിയിൽ എന്‍റെ തലയ്ക്ക് അപകടം വരുത്തും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ ദാനിയേലിനോടു പറഞ്ഞു: നിന്‍െറ പ്രായത്തിലുള്ള മറ്റുയുവാക്കന്‍മാരെക്കാള്‍ നീ ക്‌ഷീണിച്ചിരിക്കുന്നതായി, നിനക്കു ഭക്‌ഷണപാനീയങ്ങള്‍ തരാന്‍ നിയോഗി ച്ചഎന്‍െറ രാജാവ്‌ കണ്ടേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു. അങ്ങനെയായാല്‍ രാജസമക്‌ഷം എന്‍െറ ജീവന്‍ നീ അപകടത്തിലാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഉദ്യോഗസ്ഥമേധാവി ദാനീയേലിനോട്, “നിങ്ങളുടെ ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചു വ്യവസ്ഥ ചെയ്തിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു. നിങ്ങളുടെ സമപ്രായക്കാരായ യുവാക്കന്മാരുടെ മുഖത്തെ അപേക്ഷിച്ചു നിങ്ങളുടെ മുഖം മെലിഞ്ഞതായി അദ്ദേഹം കാണുന്നതെന്തിന്? അങ്ങനെയായാൽ രാജസന്നിധിയിൽ എന്റെ തല അപകടത്തിലാകും” എന്നു പറഞ്ഞു.