Daniel 1:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാനിയേല്‍, ഹനന്യാ, മീശായേല്‍, അസര്യാ എന്നിവരുടെ മേല്‍നോട്ടക്കാരനായി രാജസേവകപ്രമാണി നിയമിച്ചിരിക്കുന്നയാളിനോട് ദാനിയേല്‍ പറഞ്ഞു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാനീയേലോ ഷണ്ഡാധിപൻ ദാനീയേലിന്നും ഹനന്യാവിന്നും മീശായേലിന്നും അസര്യാവിന്നും വിചാരകനായി നിയമിച്ചിരുന്ന മെൽസറിനോടു:
Malayalam 1992 MBSI
ദാനീയേലോ ഷണ്ഡാധിപന്‍ ദാനീയേലിന്നും ഹനന്യാവിന്നും മീശായേലിന്നും അസര്‍യ്യാവിന്നും വിചാരകനായി നിയമിച്ചിരുന്ന മെല്‍സറിനോടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഷണ്ഡാധിപൻ ദാനീയേലിനും, ഹനന്യാവിനും മീശായേലിനും, അസര്യാവിനും മേൽവിചാരകനായി നിയമിച്ചിരുന്ന മെൽസറിനോട് ദാനീയേൽ:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാനീയേലോ ഷണ്ഡാധിപന്‍ ദാനീയേലിനും ഹനന്യാവിനും മീശായേലിനും അസര്യാവിനും വിചാരകനായി നിയമിച്ചിരുന്ന മെൽസറിനോട്:
Malayalam Bible POC-ML 2013
തനിക്കും ഹനനിയായ്‌ക്കും മിഷായേലിനും അസറിയായ്‌ക്കുംവേണ്ടി പ്രധാന ഷണ്‍ഡന്‍ നിയമിച്ചിരുന്ന വിചാരിപ്പുകാരനോട്‌ ദാനിയേല്‍ പറഞ്ഞു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്ക് ഉദ്യോഗസ്ഥമേധാവി നിയമിച്ചിരുന്ന സേവകനോട് ദാനീയേൽ സംസാരിച്ചു.