Daniel 1:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ അയാള്‍ ആ യെഹൂദായുവാക്കള്‍ക്ക് രാജകീയഭക്ഷണത്തിനും വീഞ്ഞിനും പകരം സസ്യാഹാരം കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപദാർത്ഥം കൊടുത്തു.
Malayalam 1992 MBSI
അങ്ങനെ മെല്‍സര്‍ അവരുടെ ഭോജനവും അവര്‍ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവര്‍ക്കും ശാകപദാര്‍ത്ഥം കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ട വീഞ്ഞും നീക്കി അവർക്ക് സസ്യഭോജനം കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ മെൽസര്‍ അവരുടെ ഭോജനവും അവര്‍ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവര്‍ക്കു ശാകപദാര്‍ഥം കൊടുത്തു.
Malayalam Bible POC-ML 2013
അതുകൊണ്ട്, വിചാരിപ്പുകാരന്‍ അവരുടെ വിഭവസമൃദ്‌ധമായ ഭക്‌ഷണത്തിനും അവര്‍ കുടിക്കേണ്ടിയിരുന്ന വീഞ്ഞിനും പകരം അവര്‍ക്കു സസ്യഭക്‌ഷണം നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് ആ സേവകൻ തുടർന്നും അവരുടെ രാജഭോജനവും അവർ കുടിക്കേണ്ടിയിരുന്ന വീഞ്ഞും നീക്കി അവർക്കു സസ്യഭോജനം നൽകി.