Daniel 1:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് അവരോടു സംസാരിച്ചു. ദാനിയേല്‍, ഹനന്യാ, മീശായേല്‍, അസര്യാ എന്നിവര്‍ക്കു തുല്യരായി മറ്റാരെയും കണ്ടില്ല. അങ്ങനെ അവര്‍ രാജസേവകരായിത്തീര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു അവരോടു സംസാരിച്ചാറെ അവരിൽ എല്ലാവരിലും വെച്ചു ദാനീയേൽ, ഹനന്യാവു, മീശായേൽ, അസര്യാവു എന്നിവർക്കു തുല്യമായി ഒരുത്തനെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷെക്കു നിന്നു.
Malayalam 1992 MBSI
രാജാവു അവരോടു സംസാരിച്ചാറെ അവരില്‍ എല്ലാവരിലും വെച്ചു ദാനീയേല്‍, ഹനന്യാവു, മീശായേല്‍, അസര്‍യ്യാവു എന്നിവര്‍ക്കും തുല്യമായി ഒരുത്തനെയും കണ്ടില്ല; അവര്‍ രാജസന്നിധിയില്‍ ശുശ്രൂഷെക്കു നിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് അവരോടു സംസാരിച്ചപ്പോൾ, മറ്റുള്ള എല്ലാവരിലും ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യരായി ആരെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷയ്ക്ക് നിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് അവരോടു സംസാരിച്ചാറെ അവരിൽ എല്ലാവരിലും വച്ച് ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവര്‍ക്കു തുല്യമായി ഒരുത്തനെയും കണ്ടില്ല; അവര്‍ രാജസന്നിധിയിൽ ശുശ്രൂഷയ്ക്കു നിന്നു.
Malayalam Bible POC-ML 2013
രാജാവ് അവരോടു സംസാരിച്ചു. എന്നാല്‍ ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവര്‍ക്കു തുല്യരായി അവരില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ രാജസേവകരായിത്തീര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് അവരോടു സംസാരിച്ചു; അവരിൽ ഒരാൾപോലും ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യരായി കാണപ്പെട്ടില്ല; അതുകൊണ്ട് അവർ രാജസേവനത്തിൽ പ്രവേശിച്ചു.