Daniel 1:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹോയാക്കീംരാജാവിനെ കീഴടക്കാനും ദൈവത്തിന്‍റെ ആലയത്തിലെ ചില പാത്രങ്ങള്‍ കൈവശപ്പെടുത്താനും സര്‍വേശ്വരന്‍ അദ്ദേഹത്തെ അനുവദിച്ചു. നെബുഖദ്നേസര്‍ യെഹോയാക്കീമിനെ ആ പാത്രങ്ങളോടൊപ്പം ശിനാര്‍ദേശത്തുള്ള തന്‍റെ ദേവന്‍റെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. പാത്രങ്ങള്‍ ക്ഷേത്രഭണ്ഡാരത്തില്‍ വച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ അവയെ ശിനാർദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടുപോയി; ആ പാത്രങ്ങളെ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു.
Malayalam 1992 MBSI
കര്‍ത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളില്‍ ചിലതിനെയും അവന്റെ കയ്യില്‍ ഏല്പിച്ചു; അവന്‍ അവയെ ശിനാര്‍ദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടു പോയി; ആ പാത്രങ്ങളെ അവന്‍ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തില്‍ വെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്താവ് യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതും അവന്റെ കൈയിൽ ഏല്പിച്ചു; അവൻ ആ പാത്രങ്ങൾ ശിനാർദേശത്ത് തന്റെ ദേവന്റെ ക്ഷേത്രത്തിൽ കൊണ്ടുപോയി; അവ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്താവ് യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്‍റെ കൈയിൽ ഏല്പിച്ചു; അവന്‍ അവയെ ശിനാര്‍ദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടുപോയി; ആ പാത്രങ്ങളെ അവന്‍ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വച്ചു.
Malayalam Bible POC-ML 2013
കര്‍ത്താവ് യൂദാരാജാവായയഹോയാക്കിമിനെ അവന് ഏല്‍പിച്ചുകൊടുത്തു; ദേവാലയത്തിലെ പാത്രങ്ങളില്‍ ചിലതും അവിടുന്ന് അവനു നല്‍കി. നബുക്കദ്‌നേസര്‍ അവനെ പാത്രങ്ങളോടൊപ്പം ഷീനാര്‍ദേശത്ത് തന്‍െറ ദേവന്‍െറ ക്‌ഷേത്രത്തിലേക്കു കൊണ്ടുപോന്നു; പാത്രങ്ങള്‍ ദേവന്‍െറ ഭണ്‍ഡാരത്തില്‍ സൂക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവ് യെഹൂദാരാജാവായ യെഹോയാക്കീമിനെ ദൈവാലയത്തിലെ ചില ഉപകരണങ്ങളോടൊപ്പം അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു. അദ്ദേഹം അവ ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ കൊണ്ടുവന്ന്, തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു.
Recommended Reading