Daniel 1:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജകൊട്ടാരത്തിലെ സേവകപ്രമാണി ദാനിയേലിനു ബേല്‍ത്ത്ശസ്സര്‍ എന്നും ഹനന്യാക്കു ശദ്രക് എന്നും മീശായേലിനു മേശക് എന്നും അസര്യാക്കു അബേദ്-നെഗോ എന്നും പേരിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഷണ്ഡാധിപൻ അവർക്കു പേരിട്ടു; ദാനീയേലിന്നു അവൻ ബേല്ത്ത്ശസ്സർ എന്നും ഹനന്യവിന്നു ശദ്രക്ക് എന്നും മീശായേലിന്നു മേശക്ക് എന്നും അസര്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.
Malayalam 1992 MBSI
ഷണ്ഡാധിപന്‍ അവര്‍ക്കും പേരിട്ടു; ദാനീയേലിന്നു അവര്‍ ബേല്‍ത്ത് ശസ്സര്‍ എന്നും ഹനന്യവിന്നു ശദ്രക്‍ എന്നും മീശായേലിന്നു മേശക്‍ എന്നും അസര്‍യ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഷണ്ഡാധിപൻ അവർക്ക് പുതിയ പേരുകൾ നൽകി; ദാനീയേലിന് അവൻ ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്-നെഗോ എന്നും പേരുവിളിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഷണ്ഡാധിപന്‍ അവര്‍ക്കു പേരിട്ടു; ദാനീയേലിന് അവന്‍ ബേൽത്ത്ശസ്സര്‍ എന്നും ഹനന്യാവിന് ശദ്രക് എന്നും മീശായേലിനു മേശക് എന്നും അസര്യാവിന് അബേദ്-നെഗോ എന്നും പേരുവിളിച്ചു.
Malayalam Bible POC-ML 2013
കൊട്ടാരഷണ്‍ഡന്‍മാരുടെ നായകന്‍ അവര്‍ക്കു പേരുകള്‍ നല്‍കി: ദാനിയേലിനെ ബല്‍ത്തെഷാസര്‍ എന്നും ഹനനിയായെ ഷദ്രാക്‌ എന്നും മിഷായേലിനെ മെഷാക്ക്‌ എന്നും അസറിയായെ അബെദ്‌നെഗോ എന്നും വിളിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉദ്യോഗസ്ഥമേധാവി അവർക്കു പുതിയ പേരുകൾ നൽകി. അദ്ദേഹം ദാനീയേലിന് ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്നെഗോ എന്നും പേരുകൾ നൽകി.