Daniel 10:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യസദൃശനായ ഒരുവന്‍ എന്‍റെ അധരത്തില്‍ സ്പര്‍ശിച്ചു. ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു: “പ്രഭോ, ഈ ദര്‍ശനം നിമിത്തം എനിക്ക് അതിവേദന പിടിപ്പെട്ട് എന്‍റെ ശക്തി ക്ഷയിച്ചു പോയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പിൽ നിന്നവനോടു: യജമാനനേ, ഈ ദർശനംനിമിത്തം എനിക്കു അതിവേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.
Malayalam 1992 MBSI
അപ്പോള്‍ മനുഷ്യരോടു സദൃശനായ ഒരുത്തന്‍ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പില്‍ നിന്നവനോടുയജമാനനേ, ഈ ദര്‍ശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുവൻ എന്റെ അധരങ്ങളെ തൊട്ടു; ഉടൻ ഞാൻ വായ്തുറന്ന് സംസാരിച്ചു; എന്റെ മുമ്പിൽ നിന്നവനോട്: “യജമാനനേ, ഈ ദർശനംനിമിത്തം എനിക്ക് അതിവേദന പിടിപെട്ട്, ശക്തിയില്ലാതെ ആയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ മനുഷ്യരോടു സദൃശനായ ഒരുത്തന്‍ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന്‍ വായ് തുറന്നു സംസാരിച്ചു; എന്റെ മുമ്പിൽ നിന്നവനോട്: യജമാനനേ, ഈ ദര്‍ശനം നിമിത്തം എനിക്ക് അതിവേദന പിടിപെട്ട് ശക്തിയില്ലാതായിരിക്കുന്നു.
Malayalam Bible POC-ML 2013
മനുഷ്യനെപ്പോലെയുള്ള ഒരുവന്‍ എന്‍െറ അധരങ്ങളെ സ്‌പര്‍ശിച്ചു; അപ്പോള്‍ ഞാന്‍ വായ് തുറന്നു സംസാരിച്ചു. എന്‍െറ അടുത്തു നിന്നിരുന്നവനോടു ഞാന്‍ പറഞ്ഞു: പ്രഭോ, ദര്‍ശനം നിമിത്തം ഞാന്‍ വേദന അനുഭവിക്കുന്നു. എന്‍െറ ശക്‌തി ക്‌ഷയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ മനുഷ്യരൂപമുള്ള ഒരുവൻ എന്റെ അധരങ്ങളെ തൊട്ടു. അപ്പോൾ ഞാൻ വായ് തുറന്ന് എന്റെമുമ്പിൽ നിന്നവനോട് ഇപ്രകാരം സംസാരിച്ചു: “യജമാനനേ, ഈ ദർശനം നിമിത്തം എനിക്ക് അതിവേദന ബാധിച്ച് ഒരു ശക്തിയുമില്ലാതായിരിക്കുന്നു.