Daniel 11:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍ അപ്രതീക്ഷിതമായി തന്ത്രപൂര്‍വം രാജ്യം കൈവശമാക്കും. അവന്‍ തന്‍റെ മുമ്പില്‍നിന്നു സൈന്യത്തെയും ഉടമ്പടിയുടെ പ്രഭുവിനെയും തുടച്ചുനീക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകർന്നുപോകും.
Malayalam 1992 MBSI
പ്രാളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പില്‍ പ്രവഹിക്കപ്പെട്ടു തകര്‍ന്നുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രളയം പോലെ വരുന്ന സൈന്യങ്ങളും ഉടമ്പടി ചെയ്ത പ്രഭുവും അവന്റെ മുമ്പിൽ പ്രവാഹം പോലെ വന്ന് തകർന്നുപോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രളയതുല്യമായ സൈന്യങ്ങളും നിയമത്തിന്‍റെ പ്രഭുവുംകൂടെ അവന്‍റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകര്‍ന്നുപോകും.
Malayalam Bible POC-ML 2013
അവന്‍ തന്‍െറ മുന്‍പില്‍നിന്നു സൈന്യങ്ങളെ, ഉടമ്പടിയുടെ പ്രഭുവിനെപ്പോലും, തൂത്തുമാറ്റും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട് പ്രളയതുല്യമായ ഒരു സൈന്യം അദ്ദേഹത്തിന്റെ മുമ്പിൽനിന്ന് തുടച്ചുനീക്കപ്പെടും. ഉടമ്പടിയുടെ പ്രഭുവും നാശമടയും.