Daniel 11:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുന്നറിയിപ്പു കൂടാതെ അവന്‍ ദേശത്തിലെ ഐശ്വര്യഭൂയിഷ്ഠമായ സ്ഥലം കൈവശമാക്കും. തന്‍റെ പിതാവോ പിതാമഹന്മാരോ ഒരിക്കലും ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ അവന്‍ ചെയ്യും. കൊള്ളമുതലുകള്‍ തന്‍റെ അനുചരന്മാര്‍ക്ക് പങ്കിടും. സുരക്ഷിതമായ കോട്ടകള്‍ക്കെതിരെ അവന്‍ ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്യും. പക്ഷേ അതു ചുരുങ്ങിയ കാലത്തേക്കുമാത്രം ആയിരിക്കും. അവന്‍റെ ശക്തിയും ധൈര്യവും ഉണരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളിൽ വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്കു വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളു.
Malayalam 1992 MBSI
അവന്‍ സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളില്‍ വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവന്‍ കവര്‍ച്ചയും കൊള്ളയും സമ്പത്തും അവര്‍ക്കും വിതറിക്കൊടുക്കും; അവന്‍ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാല്‍ കുറെക്കാലത്തേക്കേയുള്ളു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ സമാധാനകാലത്തു തന്നെ സംസ്ഥാനത്തെ സമ്പന്നമായ സ്ഥലങ്ങളിൽ വന്ന്, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തത് ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്ക് വാരി വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ ഇത് അല്പകാലത്തേക്കു മാത്രമായിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ സമാധാനകാലത്തു തന്നെ സംസ്ഥാനത്തിലെ പുഷ്‍ടിയേറിയ സ്ഥലങ്ങളിൽ വന്ന്, തന്‍റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവന്‍ കവര്‍ച്ചയും കൊള്ളയും സമ്പത്തും അവര്‍ക്കു വിതറിക്കൊടുക്കും; അവന്‍ കോട്ടകളുടെ നേരേ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളൂ.
Malayalam Bible POC-ML 2013
മുന്നറിയിപ്പുകൂടാതെ, ദേശത്തെ ഏറ്റവും സമ്പന്നമായ ഭാഗങ്ങളിലേക്കു കടന്നുവരും. പിതാക്കന്‍മാരോ പിതാമഹന്‍മാരോ ചെയ്‌തിട്ടില്ലാത്ത ക്രൂരത കള്‍ അവന്‍ ചെയ്യും. തന്‍െറ അനുചരന്‍മാര്‍ക്ക്‌ അവന്‍ കൊള്ളവസ്‌തു പങ്കിട്ടുകൊടുക്കും. അവന്‍ ശക്‌തിദുര്‍ഗങ്ങള്‍ക്കെതിരേ ഉപായങ്ങള്‍ പ്രയോഗിക്കും; പക്‌ഷേ, കുറെക്കാലത്തേക്കു മാത്രമേ അതു വിജയിക്കുകയുള്ളു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സമാധാനകാലത്ത് പ്രവിശ്യകളിലെ ഏറ്റവും സമ്പത്തുള്ള സ്ഥലങ്ങളിലേക്കു കടന്നുചെന്ന് തന്റെ പിതാക്കന്മാർക്കോ അവരുടെ പൂർവപിതാക്കന്മാർക്കോ സാധിക്കാതിരുന്നത് അദ്ദേഹം നേടിയെടുക്കും. അദ്ദേഹം കൊള്ളയും കവർച്ചയും സമ്പത്തും തന്റെ അനുയായികൾക്കിടയിൽ വാരിവിതറും. കോട്ടകളുടെനേരേ അദ്ദേഹം തന്റെ പദ്ധതികൾ ആസൂത്രണം ചെയ്യും; എന്നാൽ അത് അൽപ്പകാലത്തേക്കുമാത്രമായിരിക്കും.