Daniel 11:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു മഹാസൈന്യത്തോടുകൂടി ഈജിപ്തുരാജാവിനെ എതിര്‍ക്കാന്‍ അവന്‍ ചെല്ലും. എന്നാല്‍ ഏറ്റവും വലുതും ശക്തിയേറിയതുമായ സൈന്യവുമായി ഈജിപ്തുരാജാവ് അവരെ എതിരിടും. ശത്രുക്കളുടെ ചതിപ്രയോഗം മൂലം ഈജിപ്തുരാജാവിന് അവരെ ചെറുത്തു നില്‌ക്കാന്‍ കഴിയുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഒരു മഹാസൈന്യത്തോടുകൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവർ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവൻ ഉറെച്ചുനില്ക്കയില്ല.
Malayalam 1992 MBSI
അവന്‍ ഒരു മഹാസൈന്യത്തോടു കൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവര്‍ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവന്‍ ഉറെച്ചു നില്‍ക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഒരു മഹാസൈന്യത്തോടുകൂടി തെക്കെദേശത്തെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടി യുദ്ധത്തിന് പുറപ്പെടും; എങ്കിലും അവർ അവന്റെ നേരെ ഉപായം പ്രയോഗിക്കുകകൊണ്ട് അവന് ഉറച്ചുനില്ക്കുവാൻ കഴിയുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഒരു മഹാസൈന്യത്തോടുകൂടെ തെക്കേദേശത്തിലെ രാജാവിന്‍റെ നേരേ തന്‍റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കേദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിനു പുറപ്പെടും; എങ്കിലും അവര്‍ അവന്‍റെ നേരേ ഉപായം പ്രയോഗിക്കകൊണ്ട് അവന്‍ ഉറച്ചു നില്ക്കയില്ല.
Malayalam Bible POC-ML 2013
ശക്‌തിയും ധൈര്യവും ഉണര്‍ന്ന്‌ അവന്‍ ഒരു മഹാസൈന്യവുമായി ദക്‌ഷിണദേശത്തെ രാജാവിനെതിരേ വരും; ദക്‌ഷിണദേശത്തെ രാജാവ്‌ വളരെ വലുതും അതിശക്‌തവുമായ ഒരു സൈന്യത്തോടുകൂടെ അവനെ നേരിടും; എന്നാല്‍, ചതിപ്രയോഗംമൂലം അവനു പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അദ്ദേഹം ഒരു വിപുലസൈന്യത്തോടുകൂടെ വന്ന് തെക്കേദേശത്തിലെ രാജാവിനെതിരേ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും. തന്മൂലം തെക്കേദേശത്തിലെ രാജാവ് വളരെ വിപുലവും ശക്തവുമായ ഒരു സൈന്യവുമായി യുദ്ധത്തിനു പുറപ്പെടും; എങ്കിലും അവർ അദ്ദേഹത്തിനെതിരേ തന്ത്രങ്ങൾ പ്രയോഗിക്കുകകൊണ്ട് ചെറുത്തുനിൽക്കുക ദുഷ്കരമായിരിക്കും.