Daniel 11:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് സിറിയാരാജാവ് നിരവധി സമ്പത്തോടുകൂടി സ്വദേശത്തേക്കു മടങ്ങിപ്പോകും. പക്ഷേ അവന്‍റെ ഹൃദയം വിശുദ്ധഉടമ്പടിക്ക് എതിരെ ഉറച്ചിരിക്കും. അയാള്‍ തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കുകയും സ്വന്തം നാട്ടിലേക്കു മടങ്ങുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവൻ വിശുദ്ധനിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.
Malayalam 1992 MBSI
പിന്നെ അവന്‍ വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവന്‍ വിശുദ്ധ നിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ വളരെ സമ്പത്തോടുകൂടി സ്വദേശത്തേക്ക് മടങ്ങിപ്പോകും; അവൻ വിശുദ്ധനിയമത്തിന് വിരോധമായി ചിന്തിക്കുകയും, അതനുസരിച്ച് നാശം വിതച്ച് സ്വദേശത്തേക്ക് മടങ്ങിപ്പോകുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ വളരെസമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവന്‍ വിശുദ്ധനിയമത്തിന് വിരോധമായി മനോഗതം വച്ച്, അത് അനുഷ്ഠിച്ച് സ്വദേശത്തേക്കു മടങ്ങിപ്പോകും.
Malayalam Bible POC-ML 2013
അവന്‍ വലിയ സമ്പത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകും. പക്‌ഷേ, അവന്‍െറ ഹൃദയം വിശുദ്ധ ഉടമ്പടിക്കെതിരേ ഉറച്ചിരിക്കും; അവന്‍ തന്നിഷ്‌ടം പ്രവര്‍ത്തിക്കുകയും സ്വദേശത്തേക്കു മടങ്ങിപ്പോവുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട് വടക്കേദേശത്തെ രാജാവ് വലിയ കവർച്ചയോടുകൂടെ സ്വന്തം ദേശത്തേക്കു മടങ്ങും; അദ്ദേഹത്തിന്റെ ഹൃദയം വിശുദ്ധ ഉടമ്പടിക്കെതിരേ ഉറച്ചിരിക്കും. അദ്ദേഹം അതിനെതിരേ സ്വന്തം ഇഷ്ടം പ്രവർത്തിച്ച് സ്വദേശത്തേക്കു മടങ്ങിപ്പോകും.