Daniel 11:30 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
റോമിലെ കപ്പലുകള്‍ അവനെതിരെ വരും. അവന്‍ ഭയന്നു പിന്മാറും. അവന്‍ ക്രുദ്ധനായി വിശുദ്ധഉടമ്പടിക്ക് എതിരെ പ്രവര്‍ത്തിക്കും. അതിനെ നിരസിക്കുന്നവരുടെ വാക്കുകള്‍ അവന്‍ കേള്‍ക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കിത്തീംകപ്പലുകൾ അവന്റെ നേരെ വരും; അതുകൊണ്ടു അവൻ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.
Malayalam 1992 MBSI
കിത്തീംകപ്പലുകള്‍ അവന്റെ നേരെ വരും; അതുകൊണ്ടു അവന്‍ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവര്‍ത്തിക്കും; അവന്‍ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കിത്തീംകപ്പലുകൾ അവന്റെ നേരെ വരും; അതുകൊണ്ട് അവൻ വ്യസനിച്ച് മടങ്ങിച്ചെന്ന്, വിശുദ്ധനിയമത്തിനു വിരോധമായി ക്രുദ്ധിച്ച് പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്ന് വിശുദ്ധനിയമം ഉപേക്ഷിക്കുന്നവരെ ആദരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കിത്തീം കപ്പലുകള്‍ അവന്‍റെ നേരേ വരും; അതുകൊണ്ട് അവന്‍ വ്യസനിച്ചു മടങ്ങിച്ചെന്ന്, വിശുദ്ധനിയമത്തിനു നേരേ ക്രുദ്ധിച്ചു പ്രവര്‍ത്തിക്കും; അവന്‍ മടങ്ങിച്ചെന്ന് വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.
Malayalam Bible POC-ML 2013
കിത്തിമിലെ കപ്പലുകള്‍ അവനെ എതിര്‍ക്കും; അവന്‍ ഭയപ്പെട്ട്, പിന്‍മാറി, തിരിച്ചുവന്ന്, ക്രുദ്‌ധനായി വിശുദ്‌ധ ഉടമ്പടിക്കെതിരേ പ്രവര്‍ത്തിക്കും. അവന്‍ പിന്‍വാങ്ങി വിശുദ്‌ധ ഉടമ്പടി ഉപേക്‌ഷിച്ചവരുടെ വാക്കു ശ്രവിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കിത്തീം കപ്പലുകൾ അദ്ദേഹത്തിനുനേരേ വരും; അതിനാൽ അദ്ദേഹം നിരാശനായി മടങ്ങും. പിന്നീട് അദ്ദേഹം തന്റെ ക്രോധം വിശുദ്ധ ഉടമ്പടിക്കെതിരേ അഴിച്ചുവിടും. പിന്നീട് അദ്ദേഹം മടങ്ങിവന്ന് വിശുദ്ധ ഉടമ്പടി ഉപേക്ഷിക്കുന്നവരെ ആദരിക്കും.