Daniel 11:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനത്തെ അന്ത്യനാളിലേക്ക് ശുദ്ധീകരിക്കാനും നിര്‍മ്മലരായി വെണ്‍മയുള്ളവരാക്കാനും വേണ്ടിയാണിത്. അത് അന്ത്യനാള്‍വരെ തുടര്‍ന്നുകൊണ്ടിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.
Malayalam 1992 MBSI
എന്നാല്‍ അന്ത്യകാലംവരെ അവരില്‍ പരിശോധനയും ശുദ്ധീകരണവും നിര്‍മ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരില്‍ ചിലര്‍ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവസാനം വരെ അവരിൽ ശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും നടക്കേണ്ടതിന് ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അവസാനം വരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിര്‍മ്മലീകരണവും സാധിക്കേണ്ടതിനു ബുദ്ധിമാന്മാരിൽ ചിലര്‍ വീഴും; നിശ്ചയിക്കപ്പെട്ട കാലത്തു മാത്രം അന്തം വരും.
Malayalam Bible POC-ML 2013
ജ്‌ഞാനികളില്‍ ചിലര്‍ വീഴും. ജനത്തെ അവസാനദിവസത്തേക്കു ശുദ്‌ധീകരിക്കാനും നിര്‍മലരാക്കിവെണ്‍മയുറ്റവരാക്കാനും വേണ്ടിയായിരിക്കും അത്‌. അന്തിമദിനം വരാനിരിക്കുന്നതേയുള്ളു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അന്ത്യകാലംവരെയും അവരിൽ ശുദ്ധീകരണവും നിർമലീകരണവുംകൊണ്ട് നിഷ്കളങ്കരായി മാറ്റപ്പെടേണ്ടതിന് ജ്ഞാനികളിൽ ചിലർ ഇടറിവീഴും; കാരണം നിശ്ചയിക്കപ്പെട്ട സമയത്തുമാത്രമേ അന്ത്യം വരുകയുള്ളൂ.