Daniel 11:39 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു അന്യദേവന്‍റെ സഹായത്തോടെ അവന്‍ ബലമേറിയ കോട്ടകള്‍ ആക്രമിക്കും. തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന്‍ ബഹുമതികള്‍ നല്‌കുകയും അവരെ അധികാരികളാക്കുകയും പ്രതിഫലമായി ദേശം വിഭജിച്ചു കൊടുക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവെക്കും; അവനെ സ്വീകരിക്കുന്നവന്നു അവൻ മഹത്വം വർദ്ധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.
Malayalam 1992 MBSI
അവന്‍ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേല്‍ ആക്കിവേക്കും; അവനെ സ്വീകരിക്കുന്നവന്നു അവന്‍ മഹത്വം വര്‍ദ്ധിപ്പിക്കും; അവന്‍ അവരെ പലര്‍ക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അന്യദേവനെ ആരാധിക്കുന്ന ഒരു ജനത്തെ, കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവയ്ക്കും; അവനെ അംഗീകരിക്കുന്നവർക്ക് അവൻ മഹത്ത്വം വർദ്ധിപ്പിക്കും; അവൻ അവരെ അധിപതികളാക്കി ദേശം പ്രതിഫലമായി അവർക്ക് വിഭാഗിച്ചുകൊടുക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഒരു അന്യദേവന്‍റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവയ്ക്കും; അവനെ സ്വീകരിക്കുന്നവന് അവന്‍ മഹത്ത്വം വര്‍ധിപ്പിക്കും; അവന്‍ അവരെ പലര്‍ക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.
Malayalam Bible POC-ML 2013
ഏറ്റവും ശക്‌തമായ കോട്ടകളോട്‌ അന്യദേവന്‍െറ സഹായത്തോടെ അവന്‍ പൊരുതും; തന്നെ അംഗീകരിക്കുന്നവര്‍ക്ക്‌ അവന്‍ വലിയ ബഹുമതികള്‍ നല്‍കും. അവന്‍ അവരെ അനേകരുടെ മേല്‍ അധിപതികളാക്കുകയും ദേശം വിഭജിച്ച്‌ അവര്‍ക്കു വില്‍ക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു വിദേശദേവന്റെ സഹായത്തോടെ ഏറ്റവും ശക്തമായ കോട്ടകൾക്കെതിരേ അദ്ദേഹം ആഞ്ഞടിക്കും; തന്നെ അംഗീകരിക്കുന്നവർക്ക് അദ്ദേഹം വലിയ ബഹുമതി കൽപ്പിക്കും. പല ദേശങ്ങളെയും ഭരിക്കാൻ അദ്ദേഹം അവർക്ക് അനുവാദം നൽകി ദേശങ്ങളെ പ്രതിഫലമായി വിഭജിച്ചുകൊടുക്കും.