Daniel 11:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ അധികാരത്തിന്‍റെ ഉച്ചസ്ഥാനത്തെത്തുമ്പോള്‍ രാജ്യം തകര്‍ന്ന് ആകാശത്തിന്‍റെ നാലുദിക്കുകളിലേക്കും ചിതറും. രാജ്യം പിഴുതെടുത്ത് അന്യര്‍ക്കു നല്‌കപ്പെടും. എന്നാല്‍ അവര്‍ അദ്ദേഹത്തെപ്പോലെ പ്രതാപമുള്ളവരായിരിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ നില്ക്കുമ്പോൾ തന്നേ, അവന്റെ രാജ്യം തകർന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്കു അധീനമാകും.
Malayalam 1992 MBSI
അവന്‍ നിലക്കുമ്പോള്‍ തന്നേ, അവന്റെ രാജ്യം തകര്‍ന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവന്‍ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിര്‍മ്മൂലമായി അവര്‍ക്കല്ല അന്യര്‍ക്കും അധീനമാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഭരിക്കുമ്പോൾ തന്നെ, അവന്റെ രാജ്യം തകർന്ന്, ആകാശത്തിലെ നാലു കാറ്റിലേക്കും വിഭജിച്ചു പോകും; അത് അവന്റെ സന്തതിക്ക് ലഭിക്കുകയില്ല, അവൻ ഭരിച്ചിരുന്ന പ്രകാരവുമല്ല, അവന്റെ രാജത്വം നിർമ്മൂലമായി, അന്യാധീനമാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ നില്ക്കുമ്പോള്‍ തന്നെ, അവന്റെ രാജ്യം തകര്‍ന്ന്, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അത് അവന്‍റെ സന്തതിക്കല്ല അവന്‍ വാണിരുന്ന അധികാരംപോലെയുമല്ല അവന്‍റെ രാജത്വം നിര്‍മ്മൂലമായി അവര്‍ക്കല്ല അന്യര്‍ക്ക് അധീനമാകും.
Malayalam Bible POC-ML 2013
അവന്‍ ഉച്ചകോടിയില്‍ എത്തുമ്പോള്‍ അവന്‍െറ സാമ്രാജ്യം തകര്‍ന്ന് ആകാശത്തിന്‍െറ നാലു കാറ്റുകളിലും ലയിക്കും. അത് അവന്‍െറ സന്തതികള്‍ക്കു ലഭിക്കുകയില്ല. അവന്‍െറ പ്രാബല്യം പിന്‍ഗാമികള്‍ക്ക് ഉണ്ടാവുകയില്ല. അവന്‍െറ സാമ്രാജ്യം പിഴുതെടുത്തു അന്യര്‍ക്ക് നല്‍കപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ പ്രതാപകാലത്തുതന്നെ അദ്ദേഹത്തിന്റെ രാജ്യം ഛിന്നഭിന്നമായി ആകാശത്തിലെ നാലുകാറ്റിലേക്കും ചിതറിപ്പോകും. അദ്ദേഹത്തിന്റെ അനന്തരഗാമികൾക്ക് അതു ലഭിക്കുകയില്ല. അദ്ദേഹത്തിന്റെ പ്രതാപം പിന്നെ അതിന് ഉണ്ടായിരിക്കില്ല. കാരണം, അത് ഉന്മൂലനംചെയ്യപ്പെട്ട് അന്യാധീനമാകും.