Daniel 11:44 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ കിഴക്കുനിന്നും വടക്കുനിന്നും വരുന്ന വാര്‍ത്തകള്‍ അവനെ പരിഭ്രാന്തനാക്കും. അവന്‍ ഉഗ്രരോഷത്തോടെ പുറപ്പെട്ട് അനേകരെ നിശ്ശേഷം നശിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാക്രോധത്തോടെ പുറപ്പെടും.
Malayalam 1992 MBSI
എന്നാല്‍ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വര്‍ത്തമാനങ്ങളാല്‍ അവന്‍ പരവശനാകും; അങ്ങനെ അവന്‍ പലരെയും നശിപ്പിച്ചു നിര്‍മ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും. പിന്നെ അവന്‍ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപര്‍വ്വതത്തിന്നും മദ്ധ്യേ മണിപ്പന്തല്‍ ഇടും; അവിടെ അവന്‍ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അതുമൂലം അവൻ പലരെയും നശിപ്പിച്ച് നിർമ്മൂലമാക്കേണ്ടതിന് മഹാക്രോധത്തോടെ പുറപ്പെടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വര്‍ത്തമാനങ്ങളാൽ അവന്‍ പരവശനാകും; അങ്ങനെ അവന്‍ പലരെയും നശിപ്പിച്ച് നിര്‍മ്മൂലനാശം വരുത്തേണ്ടതിനു മഹാക്രോധത്തോടെ പുറപ്പെടും.
Malayalam Bible POC-ML 2013
എന്നാല്‍, കിഴക്കുനിന്നും വടക്കുനിന്നും വരുന്ന വാര്‍ത്തകള്‍ അവനെ അസ്വസ്‌ഥനാക്കും; അവന്‍ മഹാകോപത്തോടെ പുറപ്പെട്ട് അനേകരെ ഉന്‍മൂലനം ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള കിംവദന്തികൾ കേട്ട് അദ്ദേഹം അസ്വസ്ഥനാകും. അതുകൊണ്ടു പലരെയും നശിപ്പിക്കാനും ഉന്മൂലനംചെയ്യാനും അദ്ദേഹം മഹാക്രോധത്തോടെ പുറപ്പെടും.