Daniel 11:45 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍ സമുദ്രത്തിനും മഹത്ത്വമേറിയ വിശുദ്ധഗിരിക്കും മധ്യേ രാജമന്ദിരസദൃശമായ കൂടാരങ്ങള്‍ സ്ഥാപിക്കും. എങ്കിലും സഹായിക്കാന്‍ ആരുമില്ലാതെ അവന്‍റെ ജീവിതം അവസാനിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ സമുദ്രത്തിനും മഹത്ത്വപൂർണ്ണമായ വിശുദ്ധപർവ്വതത്തിനും മദ്ധ്യത്തിൽ കൂടാരം അടിക്കും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കുകയുമില്ല.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ സമുദ്രത്തിനും മഹത്ത്വമുള്ള വിശുദ്ധപര്‍വതത്തിനും മധ്യേ മണിപ്പന്തൽ ഇടും; അവിടെ അവന്‍ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.
Malayalam Bible POC-ML 2013
അവന്‍ തന്‍െറ രാജമന്‌ദിരസദൃശമായ കൂടാരങ്ങള്‍ കടലിനും മഹത്വപൂര്‍ണമായ വിശുദ്‌ധഗിരിക്കും ഇടയ്‌ക്കു നിര്‍മിക്കും; എങ്കിലും സഹായിക്കാന്‍ ആരുമില്ലാതെ അവന്‍െറ ജീവിതം ഒടുങ്ങും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സമുദ്രത്തിനും മനോഹരമായ വിശുദ്ധപർവതത്തിനും മധ്യേ അദ്ദേഹം രാജകീയ കൂടാരങ്ങൾ തീർക്കും; എങ്കിലും അദ്ദേഹം ഒടുങ്ങും; ആരും അദ്ദേഹത്തെ സഹായിക്കുകയില്ല.