Daniel 11:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അവളുടെ വേരില്‍നിന്ന് ഒരു മുള ഉയര്‍ന്നുവന്ന് അവന്‍ സിറിയായിലെ രാജാവിന്‍റെ കോട്ടയില്‍ പ്രവേശിച്ച് അവിടത്തെ സൈന്യത്തെ എതിരിട്ടു ജയിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവന്നു പകരം അവളുടെ വേരിൽനിന്നു മുളെച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയിൽ കടന്നു അവരുടെ നേരെ പ്രവർത്തിച്ചു ജയിക്കും.
Malayalam 1992 MBSI
എന്നാല്‍ അവന്നു പകരം അവളുടെ വേരില്‍നിന്നു മുളെച്ച തൈയായ ഒരുവന്‍ എഴുന്നേലക്കും; അവന്‍ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയില്‍ കടന്നു അവരുടെ നേരെ പ്രവര്‍ത്തിച്ചു ജയിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവന് പകരം അവളുടെ വേരിൽനിന്ന് മുളച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ച് വടക്കെദേശത്തെ രാജാവിന്റെ കോട്ടയിൽ കടന്ന് അവരെ എതിരിട്ട് ജയിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവനു പകരം അവളുടെ വേരിൽ നിന്നു മുളച്ച തൈയായ ഒരുവന്‍ എഴുന്നേല്ക്കും; അവന്‍ ബലം പ്രാപിച്ചു വടക്കേദേശത്തിലെ രാജാവിന്‍റെ കോട്ടയിൽ കടന്ന് അവരുടെ നേരേ പ്രവര്‍ത്തിച്ചു ജയിക്കും.
Malayalam Bible POC-ML 2013
ആ കാലങ്ങളില്‍ അവന്‍െറ സ്‌ഥാനത്ത് അവളുടെ വേരുകളില്‍ നിന്ന് ഒരു മുള ഉയര്‍ന്നുവരും; അവന്‍ ഉത്തരദേശത്തെ രാജാവിന്‍െറ സൈന്യത്തിനെതിരേ വന്ന്, കോട്ടയില്‍ പ്രവേശിച്ച്, അവരോടെതിര്‍ത്തു ജയിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവളുടെ വേരുകളിൽനിന്ന് മുളച്ച ഒരുവൻ അവളുടെ സ്ഥാനത്ത് ഉയർന്നുവരും. അദ്ദേഹം വടക്കേരാജ്യത്തെ രാജാവിന്റെ സൈന്യത്തിനെതിരേ വന്ന് അദ്ദേഹത്തിന്റെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കും; അദ്ദേഹം അവരോടു പൊരുതി ജയിക്കും.