Daniel 12:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനേകം ആളുകള്‍ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു നിര്‍മ്മലരാക്കും. എങ്കിലും ദുര്‍ജനം ദുഷ്ടത പ്രവര്‍ത്തിക്കും. അവര്‍ ഒന്നും വിവേചിച്ചറിയുകയില്ല. ജ്ഞാനികളാകട്ടെ അതു ഗ്രഹിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പലരും തങ്ങളെ ശുദ്ധീകരിച്ചു നിർമ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.
Malayalam 1992 MBSI
പലരും തങ്ങളെ ശുദ്ധീകരിച്ചു നിര്‍മ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവര്‍ത്തിക്കും; ദുഷ്ടന്മാരില്‍ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പലരും തങ്ങളെ ശുദ്ധീകരിച്ച് നിർമ്മലീകരിച്ച് ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടത പ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അത് തിരിച്ചറിയുകയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പലരും തങ്ങളെ ശുദ്ധീകരിച്ചു നിര്‍മ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടത പ്രവര്‍ത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.
Malayalam Bible POC-ML 2013
അനേകര്‍ തങ്ങളെത്തന്നെ ശുദ്‌ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്‌ടര്‍ ദുഷ്‌ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്‌ഞാനികള്‍ ഗ്രഹിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനേകർ നിർമലീകരിക്കപ്പെട്ടു നിഷ്കളങ്കരായി ശുദ്ധീകരിക്കപ്പെടും. എന്നാൽ ദുഷ്ടർ ദുഷ്ടത പ്രവർത്തിച്ചുകൊണ്ടിരിക്കും; അവർ ആരും ഗ്രഹിക്കുകയില്ല, എന്നാൽ ജ്ഞാനികൾ ഗ്രഹിക്കും.