Daniel 12:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നദിയുടെ കുറെ മുകളില്‍ നിന്നിരുന്ന ലിനന്‍ വസ്ത്രധാരി ഇരുകരങ്ങളും സ്വര്‍ഗത്തേക്ക് ഉയര്‍ത്തിക്കൊണ്ട് നിത്യനായ ദൈവത്തിന്‍റെ നാമത്തില്‍ ആണയിട്ടു പറഞ്ഞു: “അതു കാലവും കാലദ്വയവും കാലാര്‍ധവും കഴിയുമ്പോള്‍ ആയിരിക്കും. അപ്പോള്‍ ദൈവജനത്തെ തകര്‍ക്കുന്നവരുടെ ശക്തി ഇല്ലാതാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി: എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ബലത്തെ തകർത്തുകളഞ്ഞ ശേഷം ഈ കാര്യങ്ങൾ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാൻ കേട്ടു.
Malayalam 1992 MBSI
ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നിലക്കുന്ന പുരുഷന്‍ വലങ്കയ്യും ഇടങ്കയ്യും സ്വര്‍ഗ്ഗത്തേക്കുയര്‍ത്തിഎന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാര്‍ദ്ധവും ചെല്ലും; അവര്‍ വിശുദ്ധജനത്തിന്റെ ബലത്തെ തകര്‍ത്തുകളഞ്ഞശേഷം ഈ കാര്യങ്ങള്‍ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാന്‍ കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി: “എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും കഴിയും; അവർ വിശുദ്ധജനത്തിന്റെ ബലം തകർത്തുകളഞ്ഞ ശേഷം ഈ കാര്യങ്ങൾ സകലവും നിവൃത്തിയാകും” എന്നിങ്ങനെ സത്യം ചെയ്യുന്നത് ഞാൻ കേട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷന്‍ വലംകൈയും ഇടംകൈയും സ്വര്‍ഗത്തേക്കുയര്‍ത്തി: എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാര്‍ധവും ചെല്ലും; അവര്‍ വിശുദ്ധജനത്തിന്റെ ബലത്തെ തകര്‍ത്തുകളഞ്ഞശേഷം ഈ കാര്യങ്ങളൊക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാന്‍ കേട്ടു. ഞാന്‍ കേട്ടു എങ്കിലും ഗ്രഹിച്ചില്ല;
Malayalam Bible POC-ML 2013
അരുവിയുടെ മുകള്‍ഭാഗത്തു നിന്നിരുന്ന ചണവസ്‌ത്രധാരി വലത്തുകൈയും ഇടത്തുകൈയും ആകാശത്തിനുനേരേ ഉയര്‍ത്തി, എന്നേക്കും ജീവിക്കുന്നവന്‍െറ നാമത്തില്‍ ആണയിടുന്നതു ഞാന്‍ കേട്ടു. അതു സമയവും സമയങ്ങളും സമയത്തിന്‍െറ പകുതിയുംവരെ ആയിരിക്കും. വിശുദ്‌ധജനത്തിന്‍െറ ശക്‌തി തകര്‍ക്കാന്‍ കഴിയുമ്പോള്‍ ഇവനിവൃത്തിയാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മേൽ നിൽക്കുന്ന പുരുഷൻ വലങ്കൈയും ഇടങ്കൈയും ആകാശത്തിലേക്കുയർത്തി, “ഇനി കാലവും കാലങ്ങളും കാലാർധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ശക്തി തകർത്തുകളഞ്ഞതിനുശേഷം ഈ കാര്യങ്ങളെല്ലാം നിറവേറും” എന്നിങ്ങനെ എന്നെന്നേക്കും ജീവിക്കുന്നവനെച്ചൊല്ലി ശപഥംചെയ്തു.