Daniel 2:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാനിയേല്‍ പറഞ്ഞു: “അവിടുന്നു ചോദിച്ച നിഗൂഢകാര്യം വിദ്വാന്മാര്‍ക്കോ ആഭിചാരകന്മാര്‍ക്കോ ജ്യോതിശാസ്ത്രജ്ഞര്‍ക്കോ മന്ത്രവാദികള്‍ക്കോ അങ്ങയെ അറിയിക്കാന്‍ കഴിയുന്നതല്ല;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിപ്പാൻ കഴിയുന്നതല്ല.
Malayalam 1992 MBSI
ദാനീയേല്‍ രാജസാന്നിധിയില്‍ ഉത്തരം ബോധിപ്പിച്ചതുരാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാര്‍ക്കും ആഭിചാരകന്മാര്‍ക്കും മന്ത്രവാദികള്‍ക്കും ശകുനവാദികള്‍ക്കും രാജാവിനെ അറിയിപ്പാന്‍ കഴിയുന്നതല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: “രാജാവു ചോദിച്ച രഹസ്യകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിക്കുവാൻ കഴിയുന്നതല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാര്‍ക്കും ആഭിചാരകന്മാര്‍ക്കും മന്ത്രവാദികള്‍ക്കും ശകുനവാദികള്‍ക്കും രാജാവിനെ അറിയിപ്പാന്‍ കഴിയുന്നതല്ല.
Malayalam Bible POC-ML 2013
ദാനിയേല്‍ പറഞ്ഞു: ഒരു ജ്‌ഞാനിക്കും ആഭിചാരകനും മാന്ത്രികനും ജ്യോത്‌സ്യനും രാജാവ് ആവശ്യപ്പെട്ട രഹസ്യം വെളിപ്പെടുത്താനാവില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാനീയേൽ രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “രാജാവു ചോദിച്ച ഈ രഹസ്യം തിരുമനസ്സിനെ അറിയിക്കാൻ ജ്ഞാനികൾക്കോ മന്ത്രവാദികൾക്കോ ആഭിചാരകന്മാർക്കോ ദേവപ്രശ്നംവെക്കുന്നവർക്കോ കഴിയുകയില്ല.