Daniel 2:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ബാബിലോണ്യരായ വിദ്വാന്മാര്‍ പറഞ്ഞു: “മഹാരാജാവേ, അങ്ങു നീണാള്‍ വാഴട്ടെ! അവിടുന്നു കണ്ട സ്വപ്നം എന്താണെന്ന് അടിയങ്ങളോടു പറഞ്ഞാലും; ഞങ്ങള്‍ അതിന്‍റെ അര്‍ഥം പറയാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നുണർത്തിച്ചു.
Malayalam 1992 MBSI
അതിന്നു കല്ദയര്‍ അരാമ്യഭാഷയില്‍ രാജാവിനോടുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ത്ഥം ബോധിപ്പിക്കാം എന്നുണര്‍ത്തിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് കല്ദയർ അരാമ്യഭാഷയിൽ രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു അറിയിച്ചാലും; അർത്ഥം ബോധിപ്പിക്കാം” എന്നുണർത്തിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു കല്ദയര്‍ അരാമ്യഭാഷയിൽ രാജാവിനോട്: രാജാവ് ദീര്‍ഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ഥം ബോധിപ്പിക്കാം എന്നുണര്‍ത്തിച്ചു.
Malayalam Bible POC-ML 2013
കല്‍ദായര്‍ രാജാവിനോടു പറഞ്ഞു: രാജാവ്‌ നീണാള്‍ വാഴട്ടെ! സ്വപ്‌നം എന്തെന്ന്‌ ഈ ദാസരോടു പറഞ്ഞാലും. ഞങ്ങള്‍ വ്യാഖ്യാനിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജ്യോതിഷികൾ അരാമ്യഭാഷയിൽ രാജാവിനോടു പറഞ്ഞു: “രാജാവു ദീർഘായുസ്സായിരിക്കട്ടെ! സ്വപ്നമെന്തെന്ന് അടിയങ്ങളോടു കൽപ്പിച്ചാലും; ഞങ്ങൾ അതിന്റെ അർഥം വെളിപ്പെടുത്താം.”