Daniel 2:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവു മറുപടി പറഞ്ഞു: “ഞാന്‍ വിധി കല്പിച്ചു കഴിഞ്ഞു. എന്‍റെ വാക്കിനു മാറ്റമില്ലെന്നറിഞ്ഞുകൊണ്ടു കൂടുതല്‍ സമയം ലഭിക്കാന്‍വേണ്ടി നിങ്ങള്‍ ശ്രമിക്കയാണെന്ന് എനിക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു രാജാവു മറുപടി കല്പിച്ചതു: വിധി കല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.
Malayalam 1992 MBSI
അതിന്നു രാജാവു മറുപടി കല്പിച്ചതുവിധികല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങള്‍ കാലതാമസം വരുത്തുവാന്‍ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് രാജാവ് മറുപടി കല്പിച്ചത്: “വിധി കല്പിച്ചുപോയി എന്ന് നിങ്ങൾ മനസ്സിലാക്കി കാലതാമസം വരുത്തുവാൻ നോക്കുന്നു എന്ന് ഞാൻ അറിയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു രാജാവ് മറുപടി കല്പിച്ചത്: വിധി കല്പിച്ചുപോയി എന്നു കണ്ടിട്ട് നിങ്ങള്‍ കാലതാമസം വരുത്തുവാന്‍ നോക്കുന്നു എന്ന് എനിക്കു മനസ്സിലായി.
Malayalam Bible POC-ML 2013
രാജാവു പറഞ്ഞു: നിങ്ങള്‍ കൂടുതല്‍ സമയം ലഭിക്കാന്‍ ശ്രമിക്കുകയാണെന്ന് എനിക്കറിയാം. എന്‍െറ വാക്കിന് ഇളക്കമില്ലെന്നു നിങ്ങള്‍ക്കറിയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് ഉത്തരം പറഞ്ഞു: “എന്റെ കൽപ്പന മാറ്റം വരുത്താൻ കഴിയാത്തതെന്നറിഞ്ഞിട്ടും നിങ്ങൾ സമയം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണ്.