Daniel 2:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വപ്നം എന്തെന്ന് പറയാതിരുന്നാല്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരേ ശിക്ഷയായിരിക്കും ലഭിക്കുക; സമയം കുറെ കഴിയുമ്പോള്‍ ഈ സ്ഥിതിക്ക് മാറ്റം വരും എന്നു കരുതി എന്‍റെ മുമ്പില്‍ പൊളിയും വ്യാജവചനങ്ങളും പറയാന്‍ നിങ്ങള്‍ ഒത്തുകൂടിയിരിക്കുന്നു. സ്വപ്നം എന്തെന്നു പറയുക. അപ്പോള്‍ അതിന്‍റെ അര്‍ഥവും പറയാന്‍ നിങ്ങള്‍ക്കു കഴിയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അർത്ഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.
Malayalam 1992 MBSI
നിങ്ങള്‍ സ്വപ്നം അറിയിക്കാഞ്ഞാല്‍ നിങ്ങള്‍ക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പില്‍ വ്യാജവും പൊളിവാക്കും പറവാന്‍ നിങ്ങള്‍ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിന്‍; എന്നാല്‍ അര്‍ത്ഥവും അറിയിപ്പാന്‍ നിങ്ങള്‍ക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ സ്വപ്നം അറിയിക്കാതിരുന്നാൽ നിങ്ങൾക്ക് ഒരു വിധി മാത്രമേയുള്ളു; സാഹചര്യം മാറുന്നതുവരെ എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറയുവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറയുവിൻ; എന്നാൽ അർത്ഥവും അറിയിക്കുവാൻ നിങ്ങൾക്കു കഴിയും എന്ന് എനിക്കു ബോധ്യമാകും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങള്‍ക്ക് ഒരു വിധി മാത്രമേയുള്ളൂ; സമയം മാറുവോളം എന്‍റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാന്‍ നിങ്ങള്‍ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിന്‍; എന്നാൽ അര്‍ഥവും അറിയിപ്പാന്‍ നിങ്ങള്‍ക്കു കഴിയും എന്ന് എനിക്കു ബോധ്യമാകും.
Malayalam Bible POC-ML 2013
സ്വപ്‌നം എന്തെന്നു പറയുന്നില്ലെങ്കില്‍ നിങ്ങളുടെ വിധി ഒന്നുമാത്രമാണെന്നു നിങ്ങള്‍ക്കറിയാം. അതിനാല്‍ ഈ സ്‌ഥിതിക്കു മാറ്റം വരുന്നതുവരെ എന്‍െറ മുന്‍പില്‍ വ്യാജവും ദുഷിച്ചവാക്കുകളും പറയാന്‍ നിങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്‌. സ്വപ്‌നം എന്തെന്നു പറയുക; അപ്പോള്‍ അതു വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ എന്ന്‌ എനിക്കറിയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ സ്വപ്നം എന്നെ അറിയിക്കുന്നില്ലെങ്കിൽ നിങ്ങൾക്കുള്ള വിധി ഒന്നുമാത്രം. ഞാൻ എന്റെ മനസ്സു മാറ്റുന്നതുവരെ എന്നോടു വ്യാജവും വഷളത്തവും പറയാൻ നിങ്ങൾ ഒത്തുചേർന്നിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് അർഥം പറയാൻ കഴിയുമോ എന്ന് എനിക്ക് അറിയേണ്ടതിന് ആദ്യം സ്വപ്നം എന്തെന്നു നിങ്ങൾ എന്നോടു പറയുക.”