Daniel 3:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നെബുഖദ്നേസര്‍രാജാവ് അത്യദ്ഭുതത്തോടെ തിടുക്കത്തില്‍ എഴുന്നേറ്റു: “നാം മൂന്നുപേരെയല്ലേ ബന്ധിച്ചു തീച്ചൂളയില്‍ ഇട്ടത്?” രാജാവ് മന്ത്രിമാരോടു ചോദിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നെബൂഖദ്നേസർരാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു എന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു.
Malayalam 1992 MBSI
നെബൂഖദ്നേസര്‍രാജാവു ഭ്രമിച്ചു വേഗത്തില്‍ എഴുന്നേറ്റു മന്ത്രിമാരോടുനാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയില്‍ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവര്‍സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണര്‍ത്തിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നെബൂഖദ്നേസർരാജാവ് പരിഭ്രമിച്ച് വേഗത്തിൽ എഴുന്നേറ്റ് മന്ത്രിമാരോട്: “നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ച് തീയിൽ ഇട്ടത്?” എന്ന് ചോദിച്ചതിന് അവർ: “സത്യം തന്നെ രാജാവേ” എന്ന് രാജാവിനോട് ഉണർത്തിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നെബൂഖദ്നേസര്‍രാജാവ് ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോട്: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടത് എന്നു ചോദിച്ചതിന് അവര്‍: സത്യം തന്നെ രാജാവേ എന്നു രാജാവിനോട് ഉണര്‍ത്തിച്ചു.
Malayalam Bible POC-ML 2013
നബുക്കദ്‌നേസര്‍ പരിഭ്രമിച്ചു പിടഞ്ഞെഴുന്നേറ്റു. തന്‍െറ ഉപദേശകന്‍മാരോട്‌ അവന്‍ ചോദിച്ചു: മൂന്നുപേരെയല്ലേ നാം ബന്‌ധിച്ചു തീയിലെറിഞ്ഞത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ നെബൂഖദ്നേസർ രാജാവ് പരിഭ്രമിച്ചു; അദ്ദേഹം പെട്ടെന്നു ചാടിയെഴുന്നേറ്റ് തന്റെ ഉപദേശകന്മാരോട്, “മൂന്നു പുരുഷന്മാരെയല്ലേ നാം ബന്ധിച്ച്, തീച്ചൂളയുടെ നടുവിലേക്ക് എറിഞ്ഞത്?” എന്നു ചോദിച്ചു. “അതേ, രാജാവേ,” എന്ന് അവർ മറുപടി നൽകി.