Daniel 4:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നെബുഖദ്നേസര്‍ രാജാവായ ഞാന്‍ ഈ സ്വപ്നം കണ്ടു: “ബേല്‍ത്ത്ശസ്സറേ, ഇതിന്‍റെ സാരം എന്തെന്നു പറയുക. ഇതിന്‍റെ അര്‍ഥം പറഞ്ഞുതരാന്‍ എന്‍റെ രാജ്യത്തുള്ള വിദ്വാന്മാര്‍ക്ക് ആര്‍ക്കുംതന്നെ കഴിഞ്ഞില്ല. എന്നാല്‍ വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിലുള്ളതുകൊണ്ട് നിനക്കതു കഴിയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നെബൂഖദ്നേസർരാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേല്ത്ത് ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്കു ആർക്കും അതിന്റെ അർത്ഥം അറിയിപ്പാൻ കഴിയായ്കകൊണ്ടു നീ അതിന്റെ അർത്ഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിൽ ഉള്ളതുകൊണ്ടു നീ അതിന്നു പ്രാപ്തനാകുന്നു.
Malayalam 1992 MBSI
നെബൂഖദ്നേസര്‍രാജാവായ ഞാന്‍ ഈ സ്വപ്നം കണ്ടു; എന്നാല്‍ ബേല്‍ത്ത് ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാര്‍ക്കും ആര്‍ക്കും അതിന്റെ അര്‍ത്ഥം അറിയിപ്പാന്‍ കഴിയായ്കകൊണ്ടു നീ അതിന്റെ അര്‍ത്ഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നില്‍ ഉള്ളതുകൊണ്ടു നീ അതിന്നു പ്രാപ്തനാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നെബൂഖദ്നേസർ രാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത്ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്ക് ആർക്കും അതിന്റെ അർത്ഥം അറിയിക്കുവാൻ കഴിയായ്കകൊണ്ട് നീ അതിന്റെ അർത്ഥം അറിയിച്ചുതരണം; വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉള്ളതുകൊണ്ട് നീ അതിന് പ്രാപ്തനാകുന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നെബൂഖദ്നേസര്‍രാജാവായ ഞാന്‍ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത്ശസ്സരേ, എന്‍റെ രാജ്യത്തിലെ വിദ്വാന്മാര്‍ക്ക് ആര്‍ക്കും അതിന്‍റെ അര്‍ഥം അറിയിപ്പാന്‍ കഴിയായ്കകൊണ്ടു നീ അതിന്‍റെ അര്‍ഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉള്ളതുകൊണ്ടു നീ അതിനു പ്രാപ്തനാകുന്നു.
Malayalam Bible POC-ML 2013
ഈ സ്വപ്‌നമാണ്‌ നബുക്കദ്‌നേസര്‍രാജാവായ ഞാന്‍ കണ്ടത്‌. ആകയാല്‍, അല്ലയോ ബല്‍ത്തെഷാസര്‍, വ്യാഖ്യാനമെന്തെന്നു പറയുക; എന്‍െറ രാജ്യത്തെ ജ്‌ഞാനികളിലാര്‍ക്കും ഇതു വ്യാഖ്യാനിക്കാന്‍ സാധിച്ചില്ല. എന്നാല്‍, പരിശുദ്‌ധദേവന്‍മാരുടെ ആത്‌മാവ്‌ നിന്നിലുള്ളതുകൊണ്ടു നിനക്കു സാധിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നെബൂഖദ്നേസർ രാജാവെന്ന ഞാൻ കണ്ട സ്വപ്നം ഇതാകുന്നു. ഇപ്പോൾ ബേൽത്ത്ശസ്സരേ, താങ്കൾ ഇതിന്റെ അർഥം പറഞ്ഞുതരിക. എന്റെ രാജ്യത്തിലെ ജ്ഞാനികളാരുംതന്നെ എനിക്ക് അതു വ്യാഖ്യാനിച്ചുതരാൻ കഴിവുള്ളവരായിരുന്നില്ല. എന്നാൽ വിശുദ്ധദേവതകളുടെ ആത്മാവ് നിന്നിൽ ഉള്ളതിനാൽ നിനക്ക് അതു ചെയ്യാൻ കഴിയും.”