Daniel 4:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വൃക്ഷത്തിന്‍റെ കുറ്റി വേരോടുകൂടി നശിപ്പിക്കാതെ വിടുക എന്നു കല്പിച്ചത്, ദൈവമാണ് സര്‍വവും ഭരിക്കുന്നതെന്ന് അങ്ങു മനസ്സിലാക്കുന്ന സമയം മുതല്‍ രാജ്യം അങ്ങയുടേതായിരിക്കും എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വൃക്ഷത്തിന്റെ തായ് വേർ വെച്ചേക്കുവാൻ അവർ കല്പിച്ചതോ: വാഴുന്നതു സ്വർഗ്ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ടു ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്കു സ്ഥിരമാകും എന്നത്രേ.
Malayalam 1992 MBSI
വൃക്ഷത്തിന്റെ തായ് വേര്‍ വെച്ചേക്കുവാന്‍ അവര്‍ കല്പിച്ചതോവാഴുന്നതു സ്വര്‍ഗ്ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ടു ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്കു സ്ഥിരമാകും എന്നത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വൃക്ഷത്തിന്റെ തായ് വേര് ശേഷിപ്പിക്കുവാൻ അവർ കല്പിച്ചതോ: വാഴുന്നത് സ്വർഗ്ഗമാകുന്നു എന്ന് തിരുമനസ്സുകൊണ്ട് ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്ക് സ്ഥിരമാകും എന്നത്രെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വൃക്ഷത്തിന്‍റെ തായ്‍വേര്‍ വച്ചേക്കുവാന്‍ അവര്‍ കല്പിച്ചതോ: വാഴുന്നതു സ്വര്‍ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ടു ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്കു സ്ഥിരമാകും എന്നത്രേ.
Malayalam Bible POC-ML 2013
സ്വര്‍ഗത്തിന്‍െറ പരമാധികാരം നീ അംഗീകരിക്കുമ്പോള്‍ വൃക്‌ഷത്തിന്‍െറ കുറ്റിവേര്‌ ഉപേക്‌ഷിക്കാന്‍ കല്‍പിക്കപ്പെട്ട തനുസരിച്ച്‌ നിന്‍െറ രാജ്യം നിനക്കു തിരിച്ചുകിട്ടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വൃക്ഷത്തിന്റെ കുറ്റി വേരുകളോടുകൂടെ ശേഷിക്കുന്നതായിക്കണ്ടതിന്റെ അർഥമോ, സ്വർഗമാണ് സകലതും ഭരിക്കുന്നത് എന്ന് അങ്ങ് അംഗീകരിച്ചതിനുശേഷം രാജ്യം തിരുമേനിക്കു സ്ഥിരമായിത്തീരും എന്നത്രേ.