Daniel 4:31 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു പറഞ്ഞുതീരും മുമ്പ് സ്വര്‍ഗത്തില്‍നിന്ന് ഒരശരീരി ഉണ്ടായി: “നെബുഖദ്നേസര്‍രാജാവേ, നിന്നോടാണ് ഇതു പറയുന്നത്; രാജത്വം നിന്നില്‍നിന്ന് എടുത്തിരിക്കുന്നു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ വാക്കു രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: നെബൂഖദ്നേസർരാജാവേ, നിന്നോടു ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.
Malayalam 1992 MBSI
ഈ വാക്കു രാജാവിന്റെ വായില്‍ ഇരിക്കുമ്പോള്‍ തന്നേ, സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാല്‍നെബൂഖദ് നേസര്‍രാജാവേ, നിന്നോടു ഇതു കല്പിക്കുന്നുരാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ വാക്ക് രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: “നെബൂഖദ്നേസർരാജാവേ, നിന്നോട് ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ട് നീങ്ങിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ വാക്ക് രാജാവിന്‍റെ വായിൽ ഇരിക്കുമ്പോള്‍ തന്നെ, സ്വര്‍ഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: നെബൂഖദ്നേസര്‍രാജാവേ, നിന്നോട് ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.
Malayalam Bible POC-ML 2013
ഈ വാക്കുകള്‍ രാജാവിന്‍െറ വായില്‍ നിന്നു വീഴുന്നതിനു മുന്‍പുതന്നെ, സ്വര്‍ഗത്തില്‍ നിന്ന്‌ ഒരു സ്വരം കേട്ടു. നബുക്കദ്‌നേസര്‍രാജാവേ, നിന്നോടാണു പറയുന്നത്‌: രാജ്യം നിന്നില്‍ നിന്നു വേര്‍പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ വാക്ക് രാജാവിന്റെ നാവിന്മേൽ ഇരിക്കെത്തന്നെ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി: “നെബൂഖദ്നേസർ രാജാവേ, നിന്നോടുള്ള കൽപ്പനയാണിത്: രാജത്വം നിന്നിൽനിന്ന് നീക്കപ്പെട്ടിരിക്കുന്നു.