Daniel 4:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത് എന്നെ ഭയപ്പെടുത്തി. ഞാന്‍ ഉറങ്ങുമ്പോള്‍ കണ്ട ദര്‍ശനങ്ങള്‍ എന്നില്‍ ഭീതി ഉളവാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുനിമിത്തം ഭയപ്പെട്ടു, കിടക്കയിൽവെച്ചു എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും വ്യാകുലപ്പെട്ടു.
Malayalam 1992 MBSI
അതുനിമിത്തം ഭയപ്പെട്ടു, കിടക്കയില്‍വെച്ചു എനിക്കുണ്ടായ നിരൂപണങ്ങളാലും ദര്‍ശനങ്ങളാലും വ്യാകുലപ്പെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുനിമിത്തം ഭയപ്പെട്ടു; കിടക്കയിൽവച്ച് എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും ഞാൻ വ്യാകുലപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുനിമിത്തം ഭയപ്പെട്ട്, കിടക്കയിൽവച്ച് എനിക്കുണ്ടായ നിരൂപണങ്ങളാലും ദര്‍ശനങ്ങളാലും വ്യാകുലപ്പെട്ടു.
Malayalam Bible POC-ML 2013
എനിക്കുണ്ടായ ഒരു സ്വപ്‌നം എന്നെ ഭയപ്പെടുത്തി. കിടക്കയില്‍ വച്ച് എനിക്കുണ്ടായ വിചിത്രദര്‍ശനങ്ങള്‍ എന്നെ അസ്വസ്‌ഥനാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ എന്നെ ഭീതിപ്പെടുത്തുന്ന ഒരു ദുഃസ്വപ്നം ഞാൻ കണ്ടു. കിടക്കയിൽവെച്ച് എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളും ദർശനങ്ങളും എന്നെ ഭയപരവശനാക്കി.