Daniel 5:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാനിയേല്‍ ഇങ്ങനെ ബോധിപ്പിച്ചു: “സമ്മാനങ്ങള്‍ അങ്ങയുടെ പക്കല്‍ത്തന്നെ ഇരിക്കട്ടെ; അവ മറ്റാര്‍ക്കെങ്കിലും കൊടുത്തു കൊള്ളുക. ഈ ചുവരെഴുത്തു വായിച്ച് അതിന്‍റെ അര്‍ഥം ഞാന്‍ രാജാവിനെ അറിയിക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണർത്തിച്ചതു: ദാനങ്ങൾ തിരുമേനിക്കു തന്നേ ഇരിക്കട്ടെ; സമ്മാനങ്ങൾ മറ്റൊരുത്തന്നു കൊടുത്താലും; എഴുത്തു ഞാൻ രാജാവിനെ വായിച്ചു കേൾപ്പിച്ചു അർത്ഥം ബോധിപ്പിക്കാം;
Malayalam 1992 MBSI
ദാനീയേല്‍ രാജസന്നിധിയില്‍ ഉത്തരം ഉണര്‍ത്തിച്ചതുദാനങ്ങള്‍ തിരുമേനിക്കു തന്നേ ഇരിക്കട്ടെ; സമ്മാനങ്ങള്‍ മറ്റൊരുത്തന്നു കൊടുത്താലും; എഴുത്തു ഞാന്‍ രാജാവിനെ വായിച്ചുകേള്‍പ്പിച്ചു അര്‍ത്ഥം ബോധിപ്പിക്കാം;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണർത്തിച്ചത്: “ദാനങ്ങൾ തിരുമേനിക്കു തന്നെ ഇരിക്കട്ടെ; സമ്മാനങ്ങൾ മറ്റൊരുത്തന് കൊടുത്താലും; എഴുത്ത് ഞാൻ രാജാവിനെ വായിച്ചു കേൾപ്പിച്ച് അർത്ഥം ബോധിപ്പിക്കാം;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണര്‍ത്തിച്ചത്: ദാനങ്ങള്‍ തിരുമേനിക്കുതന്നെ ഇരിക്കട്ടെ; സമ്മാനങ്ങള്‍ മറ്റൊരുത്തനു കൊടുത്താലും; എഴുത്തു ഞാന്‍ രാജാവിനെ വായിച്ചു കേള്‍പ്പിച്ച് അര്‍ഥം ബോധിപ്പിക്കാം.
Malayalam Bible POC-ML 2013
ദാനിയേല്‍ രാജസന്നിധിയില്‍ ഉണര്‍ത്തിച്ചു: നിന്‍െറ സമ്മാനങ്ങള്‍ നിന്‍െറ കൈയില്‍ത്തന്നെ ഇരുന്നുകൊള്ളട്ടെ. മറ്റാര്‍ക്കെങ്കിലും കൊടുത്തേക്കൂ; ലിഖിതം വായിച്ച്‌, അര്‍ഥം ഞാന്‍ പറഞ്ഞു തരാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ദാനീയേൽ രാജാവിനോട് ഇപ്രകാരം മറുപടി പറഞ്ഞു: “സമ്മാനങ്ങൾ തിരുമേനിക്കുതന്നെ ഇരിക്കട്ടെ. പ്രതിഫലം മറ്റാർക്കെങ്കിലും നൽകിയാലും. എങ്കിലും ഞാൻ രാജാവിനുള്ള ഈ എഴുത്തുവായിച്ച് അതിന്റെ അർഥം പറയാം.