Daniel 6:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജകല്പനയ്‍ക്കു തുല്യം ചാര്‍ത്തി എന്നറിഞ്ഞപ്പോള്‍ ദാനിയേല്‍ തന്‍റെ വസതിയിലേക്കു മടങ്ങി. അദ്ദേഹം മാളികമുറിയില്‍ പ്രവേശിച്ചു. യെരൂശലേമിന് അഭിമുഖമായുള്ള ജാലകങ്ങള്‍ തുറന്നിട്ടു. പതിവുപോലെ അന്നും ദാനിയേല്‍ മൂന്നു പ്രാവശ്യം ദൈവസന്നിധിയില്‍ മുട്ടുകുത്തി സ്തോത്രം അര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, - അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു - താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു.
Malayalam 1992 MBSI
എന്നാല്‍ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേല്‍ അറിഞ്ഞപ്പോള്‍ അവന്‍ വീട്ടില്‍ ചെന്നു,--അവന്റെ മാളികമുറിയുടെ കിളിവാതില്‍ യെരൂശലേമിന്നു നേരെ തുറന്നിരുന്നു--താന്‍ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു സ്തോത്രം ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്ന് ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, - അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരെ തുറന്നിരുന്നു - താൻ മുമ്പ് ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ച് സ്തോത്രം ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോള്‍ അവന്‍ വീട്ടിൽ ചെന്നു,- അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരേ തുറന്നിരുന്നു- താന്‍ മുമ്പേ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാര്‍ഥിച്ച് സ്തോത്രം ചെയ്തു.
Malayalam Bible POC-ML 2013
രേഖയില്‍ മുദ്രവച്ചിരിക്കുന്നെന്ന് അറിഞ്ഞദാനിയേല്‍ സ്വഭവനത്തിലേക്കു പോയി. വീടിന്‍െറ മുകളിലത്തെനിലയില്‍ ജറുസലെമിനു നേരേ തുറന്നുകിടക്കുന്ന ജാലകങ്ങളുണ്ടായിരുന്നു. താന്‍മുന്‍പ് ചെയ്‌തിരുന്നതു പോലെ, അവന്‍ അവിടെ ദിവസേന മൂന്നു പ്രാവശ്യം മുട്ടിന്‍മേല്‍നിന്ന് തന്‍െറ ദൈവത്തോടു പ്രാര്‍ഥിക്കുകയും നന്‌ദി പറയുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്രകാരം ഒരു കൽപ്പന ഒപ്പുവെച്ചിരിക്കുന്നതായി ദാനീയേൽ അറിഞ്ഞപ്പോൾ അദ്ദേഹം വീട്ടിൽച്ചെന്നു. തന്റെ മാളികമുറിയുടെ ജനാല ജെറുശലേമിനുനേരേ തുറന്നിരുന്നു. താൻ മുമ്പു ചെയ്തിരുന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തോടു പ്രാർഥിക്കുകയും സ്തോത്രംചെയ്യുകയും ചെയ്തു.