Daniel 6:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൂന്നു മുഖ്യാധിപന്മാരുടെ കീഴിലായി നിയമിക്കാന്‍ ദാര്യാവേശ് രാജാവു തീരുമാനിച്ചു. ആ മൂന്നു പേരില്‍ ഒരുവനായിരുന്നു ദാനിയേല്‍. രാജ്യത്തെ മുതലെടുപ്പില്‍ രാജാവിനു നഷ്ടം നേരിടാതിരിക്കാന്‍ പ്രധാന ദേശാധിപതികള്‍ ഇവര്‍ക്കു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെമേൽ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിപ്പാൻ ദാര്യാവേശിന്നു ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിന്നു നഷ്ടം വരാതിരിക്കേണ്ടതിന്നു പ്രധാനദേശാധിപതികൾ ഇവർക്കു കണക്കു ബോധിപ്പിക്കേണ്ടതായിരുന്നു.
Malayalam 1992 MBSI
അവരുടെമേല്‍ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിപ്പാന്‍ ദാര്‍യ്യാവേശിന്നു ഇഷ്ടം തോന്നി; ഈ മൂവരില്‍ ദാനീയേല്‍ ഒരുവനായിരുന്നു. രാജാവിന്നു നഷ്ടം വരാതിരിക്കേണ്ടതിന്നു പ്രധാനദേശാധിപതികള്‍ ഇവര്‍ക്കും കണകൂ ബോധിപ്പിക്കേണ്ടതായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെമേൽ മൂന്ന് അദ്ധ്യക്ഷന്മാരെയും നിയമിക്കുവാൻ ദാര്യാവേശിന് ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിന് നഷ്ടം വരാതിരിക്കേണ്ടതിന് പ്രധാനദേശാധിപതികൾ ഇവർക്ക് കണക്ക് ബോധിപ്പിക്കേണ്ടതായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെമേൽ മൂന്ന് അധ്യക്ഷന്മാരെയും നിയമിപ്പാന്‍ ദാര്യാവേശിന് ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കേണ്ടതിനു പ്രധാനദേശാധിപതികള്‍ ഇവര്‍ക്കു കണക്ക് ബോധിപ്പിക്കേണ്ടതായിരുന്നു.
Malayalam Bible POC-ML 2013
അവരുടെമേല്‍ മൂന്നു തലവന്‍മാരെയും അവന്‍ നിയമിച്ചു. അവരില്‍ ഒരുവന്‍ ദാനിയേലായിരുന്നു. രാജാവിനു നഷ്‌ടം സംഭവിക്കാതിരിക്കാന്‍ പ്രധാനദേശാധിപന്‍മാര്‍ ഇവരെ കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർക്കുമീതേ മൂന്ന് ഭരണാധിപന്മാരെയും നിയമിക്കുന്നത് ഉചിതമെന്ന് ദാര്യാവേശിനു തോന്നി. ഈ മൂന്നുപേരിൽ ഒരാൾ ദാനീയേലായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കുന്നതിനു രാജപ്രതിനിധികൾ ഈ മൂന്നു പേരോടു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു.